Kerala Plus Two Results : പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 77.97
മാര്‍ച്ച് 6 മുതല്‍ 26 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ നടന്നത്. ജൂണ്‍ 29 മുതല്‍ ജൂലൈ 3 വരെ സേ പരീക്ഷ നടത്തും.
രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ച് വിദ്യഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍. ഈ വര്‍ഷം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 4.52 ലക്ഷം വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 26,826 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.77.97 ആണ് വിജയശതമാനം.
മാര്‍ച്ച് 6 മുതല്‍ 26 വരെയാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ നടന്നത്. ജൂണ്‍ 29 മുതല്‍ ജൂലൈ 3 വരെ സേ പരീക്ഷ നടത്തും. 2,90,398 പേര്‍ ഉന്നത വിദ്യഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 77.81 ശതമാനവും വിഎച്ച്എസ്ഇയില്‍ 70.06 ശതമാനവുമായിരുന്നു വിജയം. കേരള സര്‍ക്കാരിന്റെ നമ്മുടെ കേരളം ആപ്പ് വഴിയും കൂടാതെ വാട്ട്‌സാപ്പ് വഴിയും പരീക്ഷാഫലം അറിയാം.
വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകുന്ന ഔദ്യോഗിക വെബ്സൈറ്റുകള്‍ ഇവയാണ്:
results.hse.kerala.gov.in
prd.kerala.gov.in
results.kerala.gov.in
results.digilocker.gov.in
results.kite.kerala.gov.in
examresults.kerala.gov.in
ഇതിനുപുറമെ സംസ്ഥാന സര്‍ക്കാരിന്റെ 'നമ്മുടെ കേരളം', SAPHALAM 2026, iExaMS - Kerala എന്നീ മൊബൈല്‍ ആപ്ലിക്കേഷനുകളിലൂടെയും പരീക്ഷാഫലം പരിശോധിക്കാം.
വാട്സ്ആപ്പ് വഴിയും ഫലം ലഭ്യമാക്കുന്ന പ്രത്യേക സംവിധാനമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 91886 19958 എന്ന നമ്പറിലേക്ക് 'RESULT' എന്ന് ടൈപ്പ് ചെയ്ത് സന്ദേശമയച്ചാല്‍ രജിസ്റ്റര്‍ നമ്പറും ജനന തീയതിയും നല്‍കാനുള്ള നിര്‍ദ്ദേശം ലഭിക്കും. വിവരങ്ങള്‍ നല്‍കിയതിന് ശേഷം വിശദമായ പരീക്ഷാഫലം പി.ഡി.എഫ് രൂപത്തില്‍ ലഭ്യമാകും.