യുഎഇക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍; ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് പ്രതിരോധമന്ത്രാലയം
യുഎഇക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളില്‍ തുടരണമെന്നും ജാഗ്രത പാലിക്കണമെന്നും പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചെന്ന് അമേരിക്ക. ഇനി ഹോര്‍മോസ് തുറക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ പറഞ്ഞു. ഓപ്പറേഷന്‍ എപ്പിക്ക് പ്യൂരി അവസാനിപ്പിച്ചെന്നും ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇറാന്‍ അമേരിക്കയ്ക്കെതിരെ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ തിരിച്ചടിക്കുമെന്നും മാര്‍ക്കോ റൂബിയോ പറഞ്ഞു. അമേരിക്കയുടെ സമാധാന നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഇറാന്‍ ഹോര്‍മോസ് കടലിടുക്ക് തുറക്കണമെന്നും ആവശ്യപ്പെട്ടു. ഇറാനുമായുള്ള യുദ്ധം വലിയതെറ്റായിരുന്നുവെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും വിശ്വസിക്കുന്നുവെന്ന സര്‍വേ ഫലം പുറത്തുവന്നിരുന്നു. ഇത് ട്രംപിനെതിരെ ജനരോഷത്തിന് കാരണമായി. യുദ്ധം അമേരിക്കയില്‍ വില വര്‍ധനവിന് കാരണമായി.