1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iranian missile attack in Abu Dhabi

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്

Iran Missiles, Iran war tactics, Middle east crisis
അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരുള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്. പരിക്കേറ്റ 7 നേപ്പാള്‍ സ്വദേശികളില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മിസൈല്‍ അവശിഷ്ടങ്ങള്‍ വീണതിനെ തുടര്‍ന്ന് അബുഷാന്‍ ഗ്യാസ് പ്ലാന്റില്‍ തീപിടിത്തമുണ്ടായി.
 
പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇറാന്റെ ആക്രമണങ്ങളില്‍ യുഎഇയില്‍ ആകെ പരിക്കേറ്റവരുടെ എണ്ണം 203ആയി ഉയര്‍ന്നു. അതേസമയം അമേരിക്കന്‍ ഉപരോധത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ഇറാനിയന്‍ എണ്ണ കപ്പല്‍ ചൈനയിലേക്ക് തിരിച്ചുവിട്ടു. 6 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായി ഗുജറാത്തിലെ വാടിനാര്‍ തുറമുഖത്ത് വരികയായിരുന്ന കപ്പല്‍ ചൈനയിലെ ഡോഗിംഗ് തുറമുഖത്തിലേക്കു ദിശ മാറ്റി യാത്രയായി. 
 
നിലവില്‍ ഇറാന്റെ എണ്ണയുടെ 90 ശതമാനവും കയറ്റുമതി ചെയ്യുന്നത് ചൈനയിലേക്കാണ്. 2019 ശേഷം ആദ്യമായാണ് ഇന്ത്യ എണ്ണയിറക്കുമതിക്കായി ഇറാനെ ആശ്രയിക്കുന്നത്. ഹോര്‍മോസ് കടലിടുക്ക് വഴിയുള്ള യാത്ര തടസ്സപ്പെട്ടതോടെയാണ് ഇറാനെ പ്രീതിപ്പെടുത്താന്‍ ഇന്ത്യ ശ്രമിച്ചത്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ട്രെയിനിന് മുകളില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു