അനുബന്ധ വാര്‍ത്തകള്‍
- ഹോര്‍മോസില്‍ ഉപരോധം തുടര്‍ന്നാല്‍ അമേരിക്കയുടെ കപ്പലുകള്‍ മുക്കികളയും: ഭീഷണിയുമായി ഇറാന്
- വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ
- പെട്രോളിന് ഒറ്റ ദിവസം കൂടിയത് 26 രൂപ; പാക്കിസ്ഥാനില്‍ ഒരുലിറ്റര്‍ പെട്രോളിന് 393.35 രൂപയായി
- വീണ്ടും ഇറാൻ കപ്പൽ തടഞ്ഞ് യുഎസ്
- 'ദൈവത്തിന് നന്ദി, ഞാന്‍ ആരോഗ്യവാനാണ്': പ്രോസ്റ്റേറ്റ് കാന്‍സറിന് ചികിത്സ തേടിയതായി നെതന്യാഹു
ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു
ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി. 38 കപ്പലുകളെ തിരിച്ചയച്ചു. സെന്‍ട്രല്‍ കമാന്റാണ് ഇക്കാര്യം എക്സിലുടെ അറിയിച്ചത്. 38 കപ്പലുകളോട് തിരിച്ചുപോകാനോ അല്ലെങ്കില്‍ തുറമുഖത്തേക്ക് മടങ്ങാനോ ആണ് അമേരിക്കന്‍ സേന നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഉപരോധങ്ങള്‍ക്ക് പിന്നാലെ പാകിസ്ഥാനില്‍ ഇന്ധന വില കുതിച്ചുയര്‍ന്നു. പെട്രോളിന് ഒറ്റ ദിവസം കൂടിയത് 26 രൂപയാണ്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില വര്‍ദ്ധിച്ചതാണ് പാകിസ്ഥാനില്‍ ഇന്ധനവില കുതിച്ചുയരാന്‍ കാരണമായത്. പെട്രോളിനും ഹൈ സ്പീഡ് ഡീസലിനും ലിറ്ററിന് 26.77 രൂപയാണ് വര്‍ദ്ധിച്ചത്.
ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 393.35 രൂപയായി ഉയര്‍ന്നു. ഏപ്രില്‍ 25 മുതലാണ് പുതുക്കിയ നിരക്കുകള്‍ നിലവില്‍ വന്നത്. ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചതാണ് ഇന്ധന വില വര്‍ദ്ധിക്കാന്‍ കാരണമായതെന്ന് പാക്കിസ്ഥാന് പെട്രോളിയം മന്ത്രി പറഞ്ഞു. വരുംദിവസങ്ങളില്‍ പാക്കിസ്ഥാനില്‍ പണപ്പെരുപ്പം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
അതേസമയം ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും 'നരകക്കുഴികള്‍' എന്ന് പരാമര്‍ശിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെ യുഎസ് നിയമനിര്‍മ്മാതാക്കള്‍ അപലപിച്ചു. ട്രംപിന്റെ വാചാടോപത്തെ ഇന്ത്യന്‍-അമേരിക്കന്‍ കോണ്‍ഗ്രസുകാരായ അമി ബേര, റോ ഖന്ന, രാജ കൃഷ്ണമൂര്‍ത്തി എന്നിവര്‍ അപലപിച്ചു. യുഎസ് ഹൗസിന്റെ വിദേശകാര്യ കമ്മിറ്റിയിലെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികള്‍ സോഷ്യല്‍ മീഡിയയില്‍ ട്രംപ് വംശീയ മാലിന്യം പങ്കിട്ടെന്ന് വിമര്‍ശിച്ചു.