1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. US Stops Iran Ship

വീണ്ടും ഇറാൻ കപ്പൽ തടഞ്ഞ് യുഎസ്

അതേസമയം, ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ച പാക്കിസ്ഥാനിൽ നടക്കുമെന്ന് യുഎസ് സ്ഥിരീകരിച്ചു

US - Iran
ഇറാൻ തുറമുഖത്തേക്കു സഞ്ചരിക്കാൻ ശ്രമിച്ച ഇറാൻ പതാകയുള്ള കപ്പലിനെ യുഎസ് യുദ്ധക്കപ്പലായ യുഎസ്എസ് റാഫേൽ പെരാൾട്ട തടഞ്ഞതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാനിൽ നിന്ന് എണ്ണ വാങ്ങിയ ചൈനീസ് ഓയിൽ റിഫൈനറിക്കും മറ്റു സ്ഥാപനങ്ങൾക്കും യുഎസ് ഉപരോധമേർപ്പെടുത്തുകയും ചെയ്തു. 
 
അതേസമയം, ഇറാനുമായുള്ള രണ്ടാംഘട്ട ചർച്ച പാക്കിസ്ഥാനിൽ നടക്കുമെന്ന് യുഎസ് സ്ഥിരീകരിച്ചു. ചർച്ചയിൽ പങ്കെടുക്കുന്നതിനായി യുഎസിന്റെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്‌നറും ശനിയാഴ്ച പാക്കിസ്ഥാനിലേക്ക് പുറപ്പെടുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ഫോക്‌സ് ന്യൂസിനോടു പറഞ്ഞു. 
 
ചർച്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇറാൻ ഇതുവരെ കൃത്യമായി പ്രതികരിച്ചിട്ടില്ല. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും ഉന്നത ഉദ്യോഗസ്ഥരും പാക്കിസ്ഥാനിലെത്തിയിട്ടുണ്ട്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
അടുത്ത ലേഖനം
ഉയര്‍ന്ന വിലയുള്ള വൈദ്യുതി വാങ്ങലുകളും ബിഇഎസ്എസ് കാലതാമസവും; കെഎസ്ഇബിയെ വിമര്‍ശിച്ച് റെഗുലേറ്ററി കമ്മീഷന്‍