1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Open Hormuz Bahrain presents resolution at UN

ഹോര്‍മുസ് തുറക്കണം: യുഎന്നില്‍ പ്രമേയവുമായി ബഹ്‌റൈന്‍

Bab al Mandeb, Gate of Tears, Choke point, Middle east crisis
ഹോര്‍മുസ് തുറക്കണമെന്ന ആവശ്യവുമായി യുഎന്നില്‍ പ്രമേയവുമായി ബഹ്‌റൈന്‍. ജിസിസി പിന്തുണയോടെയാണ് ബഹ്‌റൈന്റെ നീക്കം. സുരക്ഷിതമായി ഹോര്‍മോസിലൂടെ കടന്നുപോകാന്‍ ഓരോ രാജ്യത്തിനും അവകാശമുണ്ടെന്നും ഇത് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര നിയമ പിന്തുണ വേണമെന്നുമാണ് ബഹ്‌റൈന്‍ മുന്നോട്ടുവച്ച ആവശ്യം.
 
അതേസമയം ലോകരാജ്യങ്ങള്‍ക്ക് ഹോര്‍മുസ് അടഞ്ഞുക്കിടക്കുമ്പോഴും റഷ്യന്‍ കപ്പലുകള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ പ്രത്യേക ഉപദേശകന്‍ യൂറി ഉഷാകോവാണ് ഇക്കാര്യം പുറത്തുവിട്ടത്. റഷ്യന്‍ ഔദ്യോഗികമാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ കണക്കുകള്‍ പ്രകാരം രണ്ടായിരത്തോളം കപ്പലുകളാണ് പേര്‍ഷ്യന്‍ ഗള്‍ഫിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്.
 
അതേസമയം ഇറാന്‍, ചൈന, ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ചുരുക്കം ചില കപ്പലുകള്‍ക്ക് നിലവില്‍ ഈ പാതയിലൂടെ കടന്നുപോകാന്‍ സാധിച്ചിട്ടുണ്ട്. ഇറാന്‍- റഷ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഉഷകോവിന്റെ പ്രസ്താവന പുറത്തുവരുന്നത്. ഗള്‍ഫ് മേഖലയില്‍ ഇറാനുമായുള്ള ശക്തമായ സൗഹൃദം റഷ്യയ്ക്ക് നേട്ടമായിരിക്കുകയാണ്.