യുഎസ്-ഇറാന്‍ കരാറിനെ സ്വാഗതം ചെയ്ത് നെതന്യാഹു; ഗാസ, ലെബനന്‍, സിറിയ എന്നിവിടങ്ങളില്‍ സൈന്യം തുടരും
തിങ്കളാഴ്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎസ്-ഇറാന്‍ സമാധാന കരാറിനെ പ്രശംസിക്കുകയും ടെഹ്റാനെതിരായ യുഎസ്-ഇസ്രായേല്‍ സംയുക്ത സൈനിക നീക്കത്തെ ഒരു വലിയ വിജയമായി ചിത്രീകരിക്കുകയും ചെയ്തു. കരാര്‍ പ്രഖ്യാപിച്ചതിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ നെതന്യാഹു ഇസ്രായേലിന്റെ സുരക്ഷാ മുന്‍ഗണനകള്‍ വിശദീകരിക്കുകയും ഇറാനെ ഒരിക്കലും ആണവായുധങ്ങള്‍ സ്വന്തമാക്കാന്‍ അനുവദിക്കില്ലെന്ന തന്റെ പ്രതിജ്ഞ ആവര്‍ത്തിക്കുകയും ചെയ്തു.
മിഡില്‍ ഈസ്റ്റ് യുദ്ധം അവസാനിപ്പിക്കുന്നതിനായി തിങ്കളാഴ്ച രാവിലെ അമേരിക്കയും ഇറാനും കരാര്‍ പ്രഖ്യാപിച്ചതിനുശേഷം നടത്തിയ ആദ്യത്തെ പൊതു പ്രസംഗത്തില്‍ ആവശ്യമുള്ളിടത്തോളം കാലം ഇസ്രായേല്‍ സൈന്യം ലെബനന്‍, ഗാസ, സിറിയ എന്നിവിടങ്ങളില്‍ തുടരുമെന്ന് നെതന്യാഹു പറഞ്ഞു.
'ഏറ്റവും പ്രധാനപ്പെട്ട കാര്യം, ആണവ ഉന്മൂലന ഭീഷണിയില്‍ നിന്ന് ഞങ്ങള്‍ ഇസ്രായേല്‍ രാജ്യത്തെ രക്ഷിച്ചു എന്നതാണ്. അതിന്റെ അര്‍ത്ഥമെന്താണ്? ദശലക്ഷക്കണക്കിന് ഇസ്രായേലി പൗരന്മാര്‍ - ഇപ്പോള്‍ എന്നെ കേള്‍ക്കുന്ന നിങ്ങള്‍ - നിങ്ങളെല്ലാവരും കൂട്ടക്കൊലയുടെ ഭയാനകമായ അപകടത്തിലാകുമായിരുന്നു എന്നാണ് ഇതിനര്‍ത്ഥം' -നെതന്യാഹു പറഞ്ഞു.