1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Putin describes Elon Musk as a 'true genius'

ഇലോണ്‍ മസ്‌കിനെ 'യഥാര്‍ത്ഥ പ്രതിഭ' എന്ന് വിശേഷിപ്പിച്ച് പുടിന്‍

putin
സ്‌പേസ് എക്‌സിന്റെ (SpaceX) 'സ്റ്റാര്‍ലിങ്കിന്' (Starlink) വെല്ലുവിളിയായി റഷ്യ സ്വന്തമായി ഒരു സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ശൃംഖല വികസിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ, റഷ്യയുടെ ലക്ഷ്യങ്ങളും യുഎസ് കമ്പനിയുടെ നിലവിലുള്ള ശൃംഖലയും തമ്മിലുള്ള അന്തരം തിരിച്ചറിഞ്ഞുകൊണ്ട് ഇലോണ്‍ മസ്‌കിനെ 'യഥാര്‍ത്ഥ പ്രതിഭ' എന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ വിശേഷിപ്പിച്ചു.
 
റഷ്യയുടെ സാറ്റലൈറ്റ് പദ്ധതിയെക്കുറിച്ച് ഡിജിറ്റല്‍ വികസന മന്ത്രി മക്‌സുത് ഷദായേവ് നടത്തിയ അവതരണത്തിനിടെ, ഒക്ടോബര്‍ 28 ബുധനാഴ്ചയാണ് പുടിന്‍ ഇക്കാര്യം പറഞ്ഞത്. ഭൂമിയോട് ചേര്‍ന്നുള്ള ഭ്രമണപഥത്തില്‍ ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന 'സ്റ്റാര്‍ലിങ്കിന്' സമാനമായ ഒരു ശൃംഖല കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി റഷ്യ ഇതിനകം 30-ലധികം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചതായി ഷദായേവ് അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
'ഒരു നിമിഷം, ഇതൊരു തുടക്കം മാത്രമാണെന്ന് ഞാന്‍ എടുത്തു പറയട്ടെ. ഇലോണ്‍ മസ്‌ക് ഒരു പ്രതിഭയാണ്, അദ്ദേഹം ശരിക്കും ഒരു പ്രതിഭ തന്നെയാണ്' പുടിന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യയുടെ സമ്പൂര്‍ണ്ണ അധിനിവേശത്തിനിടെ, ഉക്രെയ്‌നില്‍ സൈനിക ആശയവിനിമയങ്ങള്‍ക്കും ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കിയ 'സ്റ്റാര്‍ലിങ്ക്' ശൃംഖലയുടെ പങ്കിനെക്കുറിച്ച് പരിശോധനകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ പരാമര്‍ശങ്ങള്‍ വരുന്നത്.
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പാഴാക്കിയത് കോടിക്കണക്കിന് രൂപ