1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India alliance delhi rally CJP support

രാജ്യമാണ് ഏറ്റവും വലുത്, ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി

INDIA Bloc March, Rahul Gandhi, Priyanka Gandhi, Gyanesh Kumar, Election Commission, SIR, Special Intensive Revision, Save Democracy March, CEC Resignation, Indian Politics
കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യ സഖ്യം നവംബര്‍ 1ന് ഡല്‍ഹി രാം ലീല മൈതാനിയില്‍ നടത്തുന്ന വന്‍ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. രാജ്യമാണ് എല്ലാത്തിനും മുകളിലെന്ന് കുറിച്ചുകൊണ്ട് അഭിജീത് ദീപ്‌കെയാണ് ഔദ്യോഗിക പിന്തുണ അറിയിച്ചത്. അതേസമയം ദീപ്‌കെയോ സിജെപിയുടെ മറ്റ് നേതാക്കളോ റാലിയില്‍ നേരിട്ട് വേദി പങ്കിടുമോ എന്നതില്‍ വ്യക്തതയില്ല.
 
ജനങ്ങള്‍ സര്‍ക്കാരിനെ തിരെഞ്ഞെടുക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. അല്ലാതെ സര്‍ക്കാര്‍ വോട്ടര്‍മാരെ തിരെഞ്ഞെടുക്കുന്നതല്ല. ജനാധിപത്യത്തിന്റെ അന്തസത്തയെയാണ് ഗ്യാനേഷ് കുമാര്‍ തകര്‍ത്തത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരെഞ്ഞെടുപ്പ് നടത്തുന്നതിലെ വിശ്വാസ്യത നഷ്ടപ്പെട്ടെന്നും പ്രസ്താവനയില്‍ പറയുന്നു. അതിനാല്‍ തന്നെ സ്വതന്ത്രമായ തിരെഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാ സംഘടനകളെയും സമരത്തില്‍ പിന്തുണയ്ക്കുന്നതായും സിജെപി അറിയിച്ചു. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരേ ലക്ഷ്യമായതിനല്‍ ഇന്ത്യ സഖ്യത്തെ എതിര്‍ക്കില്ലെന്നും ദീപ്‌കെ വ്യക്തമാക്കി.
 
നവംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ റാലി നടത്താനാണ് ഡല്‍ഹി പോലീസ് നിബന്ധനകളോടെ പോലീസ് അനുമതി നല്‍കിയിട്ടുള്ളത്. ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 1 വരെ കോണ്‍ഗ്രസ് എം പിമാരോട് ഡല്‍ഹിയിലെത്താന്‍ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
അതേസമയം ഹിന്ദു ഉത്സവങ്ങളെ ശല്യപ്പെടുത്താനാണ് കോണ്‍ഗ്രസ് ദീപാവലി ആഘോഷസമയത്ത് സമരം സംഘടിപ്പിക്കുന്നതെന്ന് കഴിഞ്ഞ ദിവസം വിശ്വ ഹിന്ദു പരിഷത് പ്രതികരിച്ചു. 1984ലെ സിഖ് വിരുദ്ധ കലാപം നടന്ന തീയതിയില്‍ തന്നെ എന്തിന് സമരം നടത്താന്‍ വാശിപ്പിടിക്കുന്നത് എന്ന ചോദ്യമാണ് ബിജെപി ഉന്നയിച്ചത്. എന്നാല്‍ റാലിക്ക് പ്രചാരണം നല്‍കിയ ബിജെപിക്കും സഖ്യകക്ഷികള്‍ക്കും നന്ദി അറിയിച്ചാണ് രാഹുല്‍ ഗാന്ധി ഇതിനോട് പ്രതികരിച്ചത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അവസാനിപ്പിക്കണം: പി.ജയരാജൻ