1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Israel rejects US Peace deal lebanon military presence

ഞങ്ങൾ യുഎസിന് കീഴിലല്ല, കരാറിൽ പങ്കാളികളുമല്ല, ലെബനനിൽ നിന്നൊരു പിന്മാറ്റമില്ലെന്ന് ഇസ്രായേൽ

ഇസ്രായേല്‍ മന്ത്രിസഭയിലെ മന്ത്രിമാര്‍ പരസ്യ പ്രതികരണങ്ങള്‍ നല്‍കിയെങ്കിലും നെതന്യാഹു തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Israel Airstrike, Lebanon attack, Iran missile attack on israel,Middle east crisis
ഇറാന്‍ -യുഎസ് സമാധാന കരാറിനെ തള്ളികളഞ്ഞ് ഇസ്രായേല്‍ മന്ത്രിമാര്‍. ട്രംപിന്റെ കരാറില്‍ ഇസ്രായേല്‍ പങ്കാളികളല്ലെന്നും അമേരിക്കയ്ക്ക് കീഴിലല്ല ഇസ്രായേല്‍ ഉള്ളതെന്നും ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രിയായ ഇതാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞു. തെക്കന്‍ ലെബനനില്‍ നിന്നും പിന്മാറുന്ന പ്രശ്‌നമില്ലെന്ന് പ്രതിരോധമന്ത്രിയായ ഇസ്രയേല്‍ കാറ്റ്‌സും വ്യക്തമാക്കി. ഇറാന്‍- യുഎസ് കരാറില്‍ ലെബനനില്‍ നിന്നുള്ള ഇസ്രായേല്‍ സേനയുറ്റെ പിന്മാറ്റം ഉള്‍പ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇസ്രായേല്‍ മന്ത്രിമാര്‍ വിയോജിപ്പുമായി രംഗത്ത് ബന്നത്.
 
 അതേസമയം ഇസ്രായേല്‍ മന്ത്രിസഭയിലെ മന്ത്രിമാര്‍ പരസ്യ പ്രതികരണങ്ങള്‍ നല്‍കിയെങ്കിലും നെതന്യാഹു തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തിന് വഴങ്ങിയ ഓരോ സമയം അതിന് പലിശയോടെ രക്തം ചിന്തേണ്ടിവന്നിട്ടുള്ള അനുഭവമാണ് ഇസ്രായേലിനുണ്ടായിട്ടുള്ളതെന്നും 2006ലെ ലെബനന്‍ കരാറിലും അങ്ങനെ തന്നെയാണ് സംഭവിച്ചിട്ടുള്ളതെന്നും ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി പറഞ്ഞു.
 
അമേരിക്കയെ ഞങ്ങള്‍ സ്‌നേഹിക്കുന്നു, പ്രസിഡന്റ് ട്രംപിനോട് നന്ദിയുമുണ്ട്. എന്നാല്‍ ഇസ്രായേല്‍ ഒരു ബനാന റിപ്പബ്ലിക് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിസ്ബുള്ളയെ നിരായുധരാക്കുന്നതില്‍ നിന്നും വിട്ടുവീഴ്ച ചെയ്യില്ലെന്നും ഇസ്രായേല്‍ പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്നും പിന്മാറില്ലെന്നും ബെന്‍ ഗ്വിര്‍ വ്യക്തമാക്കി. ലെവനനിലെ സംഭവങ്ങളുടെ പേരില്‍ ഇറാന്‍ ആക്രമണം നടത്തിയാല്‍ അതിനെതിരെ പൂര്‍ണ്ണശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍ കാറ്റ്‌സും മുന്നറിയിപ്പ് നല്‍കി.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സ്ത്രീകളുടെ സൗജന്യയാത്ര 3125 ബസുകളിൽ,15 കിലോഗ്രാം വരെ ലഗേജും സൗജന്യം