1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Nato- arctic Denmark arctic security deal

ആർട്ടിക് സുരക്ഷ: ഗ്രീൻലാൻഡ് വിഷയത്തിൽ നാറ്റോ-ഡെൻമാർക്ക് കരാർ

Greenland
ബ്രസല്‍സ്: ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നതിനുള്ള താത്പര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടെ ആര്‍ട്ടിക് മേഖലയിലെ സുരക്ഷാ സഹകരണം ശക്തിപ്പെടുത്താനൊരുങ്ങി നാറ്റോയും ഡെന്മാര്‍ക്കും. നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ടെയും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണും തമ്മില്‍ നടന്ന ചര്‍ച്ചകളിലാണ് ആര്‍ട്ടിക് മേഖലയില്‍ ഗ്രീന്‍ലാന്‍ഡിന്റെ സുരക്ഷയുറപ്പാക്കാന്‍ നാറ്റോ സഹകരിക്കുമെന്ന് ധാരണയായത്.
 
നാറ്റോ സഖ്യത്തിന്റെയാകെ സുരക്ഷയ്ക്ക് ആര്‍ട്ടിക്കിന്റെ സുരക്ഷ തന്ത്രപ്രധാനമാണെന്നും സഹകരണം പ്രധാനമാണെന്നും ഫ്രെഡറിക്‌സണ്‍ പറഞ്ഞു.  നാറ്റോ സെക്രട്ടറി ജനറലുമായ ചര്‍ച്ചയ്ക്ക് ശേഷം ഗ്രീന്‍ലാന്‍ഡ് വാങ്ങുന്നത് സംബന്ധിച്ച കരാറിന് രൂപരേഖയായെന്നും വ്യവസ്ഥകളില്‍ തൃപ്തനാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. അതേസമയം ഗ്രീന്‍ലാന്‍ഡിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട് നാറ്റോയുമായി ചര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് ഡാനിഷ് പ്രധാനമന്ത്രിയുടെ പ്രതികരണം.
 
സൈനിക ബലം ഉപയോഗിച്ച് ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കില്ലെന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലായി ട്രംപ് നല്‍കുന്നത്. ഇതോടെ മേഖലയിലെ പിരിമുറുക്കം കുറഞ്ഞിട്ടുണ്ട്. എന്നാല്‍  ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കയ്ക്ക് പൂര്‍ണ്ണമായ പ്രവേശനം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ട്രംപ്.
 
 വ്യക്തമാക്കിയതോടെ പിരിമുറുക്കം കുറഞ്ഞു. എന്നാല്‍, ഗ്രീന്‍ലാന്‍ഡിലേക്ക് 'പൂര്‍ണ പ്രവേശനം' ആവശ്യപ്പെട്ട് അദ്ദേഹം നിലപാട് തുടര്‍ന്നു. ഗോള്‍ഡന്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായി ഗ്രീന്‍ലാന്‍ഡില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിക്കാനുള്ള പദ്ധതികളും ചര്‍ച്ചയിലുണ്ട്. അതേസമയം യുഎസ് നാറ്റോയുമായി ഉണ്ടാക്കിയെന്ന് പറയുന്ന കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഗ്രീന്‍ലാന്‍ഡിന് ചുറ്റും സ്ഥിരമായി സൈനികസാന്നിധ്യം ലഭ്യമാക്കാന്‍ നാറ്റോ അംഗരാജ്യങ്ങള്‍ സമ്മതിച്ചതായാണ് സൂചന. അതേസമയം ഗ്രീന്‍ലാന്‍ഡില്‍ അമേരിക്ക സമ്പൂര്‍ണ്ണ പ്രവേശനമെന്നത് കരാറിലുണ്ടെന്നാണ് ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്.
അടുത്ത ലേഖനം
കേരളം പിടിക്കാൻ ചെന്നിത്തലയ്ക്ക് നിർണായക ചുമതല, 2 എം പിമാർ മത്സരിച്ചേക്കും