നമ്മളത് ചെയ്തില്ലെങ്കിൽ ചൈനയോ റഷ്യയോ ചെയ്യും, ഗ്രീൻലാൻഡ് ബലമായി പിടിച്ചെടുക്കുമെന്ന് ആവർത്തിച്ച് ട്രംപ്

Donald Trump
രേണുക വേണു| Last Updated: ശനി, 10 ജനുവരി 2026 (14:32 IST)
സൈന്യത്തെ ഉപയോഗിച്ച് ഗ്രീന്‍ലാന്‍ഡ് ദ്വീപ് ബലമായി പിടിച്ചെടൂക്കുമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ എണ്ണക്കമ്പനി എക്‌സിക്യൂട്ടീവുകളെ കാണുന്നതിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഭീഷണി ഉയര്‍ത്തിയത്. അമേരിക്ക ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുന്നില്ലെങ്കില്‍ റഷ്യയോ ചൈനയോ അത് ചെയ്യുമെന്നും അവര്‍ അയല്‍ രാജ്യങ്ങളാകുന്നത് അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

സൗഹാര്‍ദ്ദപരമായ മാര്‍ഗത്തിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അത് സാധ്യമാകുന്നില്ലെങ്കില്‍ കഠിന മാര്‍ഗം സ്വീകരിക്കും. ട്രംപ് പറഞ്ഞു. അവര്‍ക്ക് ഇഷ്ടമില്ലെങ്കിലും ഗ്രീന്‍ലാാന്‍ഡില്‍ ഞങ്ങള്‍ ചിലതെല്ലാം ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു കരാറുണ്ടാക്കാനാണ് ആഗ്രഹം. പക്ഷേ നടന്നില്ലെങ്കില്‍ കഠിനമായ മാര്‍ഗം വേണമെങ്കിലും സ്വീകരിക്കും. ട്രംപ് പറഞ്ഞു.

അതേസമയം ഗ്രീന്‍ലാന്‍ഡ് കയ്യടക്കാന്‍ ശ്രമം നടന്നാല്‍ അത് നാറ്റോയുടെ അവസാനമാകുമെന്ന് ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സണ്‍ വ്യക്തമാക്കി. അമേരിക്ക ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുന്നതിനെ പറ്റി ആലോചിക്കുന്നതിനിടയാണ് ഡെന്മാര്‍ക്കിന്റെ മുന്നറിയിപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :