1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Lufthansa cancels 20,000 flights due to fuel crisis

വിമാന ഇന്ധനവില കുതിക്കുന്നു, 20,000 സർവീസുകൾ റദ്ദാക്കി ലുഫ്താൻസ

Airlines
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മനിയിലെ ഏറ്റവും വലിയ വിമാനകമ്പനിയായ ലുഫ്താന്‍സ് എയര്‍ലൈന്‍സ് 20,000 വൊമാന സര്‍വീസുകള്‍ റദ്ദാക്കും. ഇന്ധന പ്രതിസന്ധി മറികടക്കാനാണ് കമ്പനിയുടെ നീക്കം. ഇതുവഴി മെയ് മുതല്‍ ഒക്ടോബര്‍ വരെ ഏകദേശം 40,000 മെട്രിക് ടണ്‍ ഇന്ധനം ലാഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
 
പശ്ചിമേഷ്യയില്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം വിമാന ഇന്ധനവില ഇരട്ടിയായിരുന്നു. പ്രതിസന്ധി മറികടക്കാന്‍ ആദ്യഘട്ടത്തില്‍ മെയ് അവസാനം വരെ 120 വിമാന സര്‍വീസുകള്‍ കമ്പനി റദ്ദാക്കികഴിഞ്ഞു. കഴിഞ്ഞയാഴ്ച ലുഫ്താന്‍സ സിറ്റിലൈന്‍ റിജിയണല്‍ യൂണിറ്റ് അടച്ചുപൂട്ടിയിരുന്നു. ഇന്ധന ഉപയോഗം കൂടിയ പഴയ 27 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി വിമാനസര്‍വീസുകള്‍ ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തൃശ്ശൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന അനോഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി