1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. IS terrorism in europe

വിയന്നയിലെ ഭീകരാക്രമണം: ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

Europe
വിയന്നയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അമാക് ന്യൂസ് ഏജന്‍സി മുഖേന ഒരു പ്രസ്താവനയും വീഡിയോയുമാണ് പുറത്തുവിട്ടത്. ആക്രമണത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. 22പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
 
പരിക്കേറ്റ ഏഴുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കുജ്തീം എഫ് എന്ന 20കാരനാണ് ആക്രമണം നടത്തിയത്. ഇയാള്‍ ഐഎസ് അനുഭാവിയാണെന്ന് നേരത്തേ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളെ ഏറ്റുമുട്ടലില്‍ പൊലീസ് വധിച്ചു.
അടുത്ത ലേഖനം
ഉത്തരകൊറിയയില്‍ ഇതുവരെ ഒരാള്‍ക്കുപോലും കൊവിഡ് ബാധിച്ചിട്ടില്ല: ലോകാരോഗ്യ സംഘടന