വെബ്ദുനിയ ലേഖകൻ|
Last Updated:
ബുധന്‍, 4 നവംബര്‍ 2020 (12:46 IST)
ഷാര്‍ജ: ഹൈദെരാബാദിനെതിരായ മത്സരത്തിൽ
രോഹിത് ശർമ്മ കളിച്ചത് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ നിർദേശം മറികടന്ന്. ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിൽ നിന്നും തഴഞ്ഞതിലുള്ള രോഹിതിന്റെ കടുത്ത അതൃപ്തിയാണ് ഇതിലൂടെ പുറത്തുവന്നത്. ടോസിനായി കളത്തിലെത്തിയപ്പോൾ താൻ പൂർണ ആരോഗ്യവാനാണ് എന്ന് രോഹിത് പ്രഖ്യാപിയ്ക്കുകയും ചെയ്തു, ഇതോടെ ഐപിഎലിൽ കളിയ്ക്കാൻ ഫിറ്റായ താരത്തെ എന്തുകൊണ്ട് ഇന്ത്യൻ ടീമിൽ അവസരം നൽകുന്നില്ല എന്ന ചോദ്യവും ശക്തമായി.
'പരിക്കിന്റെ പിടിയില്‍ നില്‍ക്കുമ്പോള്‍ പരിശീലന സമയത്ത് ശരീരം പ്രതികരിക്കുന്നതുപോലെ ആയിരിയ്ക്കില്ല മത്സര സമയത്ത്. സമ്മർദ്ദ ഘട്ടങ്ങളില്‍ മസിലുകള്‍ വ്യത്യസ്തമായി പെരുമാറിയേക്കാം. അതിനാൽ പരിക്ക് ഗുരുതരമാകാതിരിയ്ക്കാൻ ശ്രദ്ധ വേണം. ഫിറ്റ്‌നസ് വീണ്ടെടുക്കുന്നത് ഏത് ഘട്ടത്തിലാണോ അപ്പോള്‍ രോഹിത്തിന്റെ സെലക്ടര്‍മാര്‍ വീണ്ടും പരിഗണിയ്ക്കും. എന്നായിരുന്നു ഹൈദെരാബാദിനെതിരായ മത്സരത്തിന് തൊട്ടുമുൻപ് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീമിലേയ്ക്ക് രോഹിത്തിന്റെ സാധ്യത തള്ളാതെ സൗരവ് ഗാംഗുലിയുടെ പ്രതികരണം.
ഇത് വകവയ്ക്കാതെയാണ് രോഹിത് കളിയ്ക്കാൻ ഇറങ്ങിയത്. വലിയ പ്രാധാന്യം ഇല്ലാത്ത മത്സരമായിട്ട് കൂടി രോഹിത് കളിപ്പിച്ചത് വിമര്‍ശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കളിയില്‍ 7 പന്തില്‍ നിന്ന് 4 റണ്‍സ് മാത്രം നേടി രോഹിത് പുറത്താവുകയും ചെയ്തു. പര്യടനത്തിനുള്ള നിശ്ചിത ഓവർ ടീമുകളിൽ യുവതാരം കെഎൽ രാഹുലിന് ഉപനായക സ്ഥാനം നൽകിയതിൽ താരത്തിന് കടുത്ത അതൃപ്തി
ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.