രോഹിതിന്റെ അവസ്ഥയെക്കുറിച്ച് രവി ശാസ്ത്രിയ്ക്ക് ഒന്നുമറിയില്ലെന്ന് വിശ്വസിയ്ക്കാനാകില്ല: തുറന്നടിച്ച് സെവാഗ്

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 4 നവം‌ബര്‍ 2020 (11:46 IST)
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ്മ ഉൾപ്പെടതെ പോയതിൽ പരിശീലകൻ രവി ശത്രി നടത്തിയെ പ്രതികരണം പുതിയ വിവാദത്തിലേയ്ക്ക്. വേണ്ടത്ര വിശ്രമമില്ലാതെ രോഹിത് കളിയ്ക്കാനിറങ്ങിയാൽ വീണ്ടും പരിക്ക് പറ്റാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുണ്ട്. സെലക്ഷൻ കമ്മറ്റിയും മെഡിക്കൽ ടിമും ചേർന്നാണ് ആ തീരുമാനം എടുത്തത്. താൻ സെലക്ഷൻ കമ്മറ്റിയുടെ ഭാഗമല്ല എന്നും തനിയ്ക്ക് കൂടുതൽ കാര്യങ്ങൾ അറിയില്ല എന്നുമായിരുന്നു രവി ശാസ്ത്രിയുടെ പ്രതികരണം.

എന്നാൽ രവി ശാസ്ത്രി പ്രയുന്നത് വിശ്വസിയ്ക്കാനാകില്ല എന്ന് തുറന്നുപറഞ്ഞ് സെവാഗ് രംഗത്തെത്തി. 'രോഹിത് ശർമ്മയുടെ അവസ്ഥയെ കുറിച്ച്‌ രവിശാസ്ത്രിക്ക് അറിയില്ലെന്ന് ഞാന്‍ കരുതുന്നില്ല. അദ്ദേഹം സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമല്ലെങ്കിലും പരിശീലകൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായം സെലക്ടര്‍മാര്‍ തീർച്ചയായും ചോദിച്ചിട്ടുണ്ടാകും. സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമല്ലെന്ന രവിശാസ്ത്രിയുടെ പരാമര്‍ശത്തോട് എനിയ്ക്ക് യോജിയ്ക്കാനാകില്ല. ഔദ്യോഗികമായി ചർച്ച ചെയ്തിട്ടുണ്ടാകില്ല. പക്ഷേ പരിശീലകനും ക്യാപ്റ്റനും ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ കുറിച്ച്‌ സെലക്ടര്‍മാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടാകും.

ഐപിഎൽ മത്സരങ്ങളിൽ കളിയ്ക്കാൻ തയ്യാറായ താരത്തെ രാജ്യത്തിനുവേണ്ടി കളിയ്ക്കാൻ തിരഞ്ഞെടുക്കാത്തതിൽ ആശ്ചര്യം തോന്നുന്നു. ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും തീരുമാനത്തില്‍ നിരാശനാണ്, ഇപ്പോൾ ഫിറ്റല്ലെങ്കിൽകൂടി രോഹിതിനെ ടിമിൽ ഉൾപ്പെടുത്തി ആവശ്യമെങ്കിൽ കളിപ്പിയ്ക്കാമായിരുന്നു. ഫിറ്റണെന്ന് രോഹിത് തന്നെ പറയുന്നു പിന്നെ എന്തുകൊണ്ട് ടിമിൽ ഉൾപ്പെടുത്തുന്നില്ല എന്നും സെവാഗ് ചോദ്യം ഉന്നയിയ്ക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :