എല്ലാം ഒരുങ്ങി: കൊറോണ വാക്‌സിന്‍ വിതരണത്തിന് പരിശീലനം ലഭിച്ച 70000ത്തോളം പേര്‍ രാജ്യത്തുണ്ടെന്ന് ആരോഗ്യമന്ത്രാലയം

ശ്രീനു എസ്| Last Updated: ബുധന്‍, 4 നവം‌ബര്‍ 2020 (11:54 IST)
വാക്‌സിന്‍ വിതരണത്തിന് രാജ്യത്ത് എല്ലാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വാക്‌സിന്‍ വിതരണത്തിന് പരിശീലനം ലഭിച്ച 70000ത്തോളം പേരാണ് രാജ്യത്തുള്ളത്. കൂടാതെ വാക്സിന്‍ വിതരണത്തിനായി 28,000 ത്തില്‍ അധികം ശീതീകരണ കേന്ദ്രങ്ങളും 700 ല്‍ അധികം ശീതികരിച്ച വാനുകളും രാജ്യത്തുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

വാക്‌സിന്‍ വിതരണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :