1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran vows retaliation after US seizes cargo ships

അമേരിക്ക നടത്തുന്നത് കടൽക്കൊള്ള, മൗനം പാലിക്കില്ലെന്ന് ഇറാൻ, ശക്തമായി തിരിച്ചടിക്കും

സംഭവത്തില്‍ ഇറാന്‍ മൗനം പാലിക്കില്ലെന്ന് മിലിട്ടറി കമാന്‍ഡ് വക്താവും വ്യക്തമാക്കി.

US - Iran
ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തതില്‍ അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍. അമേരിക്ക നടത്തിയത് വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണെന്നും സായുധമായ കടല്‍ കൊള്ളയാണെന്നും ഇറാന്‍ മിലിട്ടറി കമാന്‍ഡറായ ഖതം അല്‍- അന്‍ബിയ വക്താവ് പ്രതികരിച്ചു. സംഭവത്തില്‍ ഇറാന്‍ മൗനം പാലിക്കില്ലെന്ന് മിലിട്ടറി കമാന്‍ഡ് വക്താവും വ്യക്തമാക്കി.
 
വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കടല്‍ക്കൊള്ളയിലൂടെ അമേരിക്ക ഇറാന്റെ ഒരു ചരക്കുകപ്പല്‍ ആക്രമിച്ചിരിക്കുകയാണ്. ഒമാന്‍ കടലില്‍ വെച്ച് വെടീവെപ്പ് നടത്തിയ ശേഷമാണ് കപ്പല്‍ പിടിച്ചെടുത്തത്. അമേരിക്കന്‍ മറീനുകള്‍ കപ്പിന്റെ നാവിഗേഷന്‍ സംവിധാനമടക്കം പ്രവര്‍ത്തനരഹിതമാക്കി. യുഎസിന്റെ ഈ കടല്‍ക്കൊള്ളയ്‌ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കും ഇറാന്‍ വ്യക്തമാക്കി.
 
യുഎസ് പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപാണ് ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്ത വിവരം അറിയിച്ചത്. ഹോര്‍മുസ് കടലിടുക്കിന് സമീപത്തെ യുഎസ് ഉപരോധം മറികടക്കാന്‍ ശ്രമിച്ച ഇറാനിയന്‍ പതാക വഹിച്ച കപ്പല്‍ കസ്റ്റഡിയിലെടുത്തെന്നായിരുന്നു ട്രംപ് സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
സ്വത്ത് തര്‍ക്കത്തെച്ചൊല്ലി ബിജെപി-സിപിഐഎം സംഘര്‍ഷം; മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്