ഇറാന്‍ യുദ്ധത്തിനിടെ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇളവുകള്‍ പുതുക്കി അമേരിക്ക; ഇന്ത്യക്ക് ഗുണകരം
ഇറാന്‍ യുദ്ധത്തിനിടെ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇളവുകള്‍ പുതുക്കി അമേരിക്ക. ഈ ആഴ്ച ആദ്യം യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഇളവ് ആവശ്യം തള്ളിക്കളഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഇളവുകള്‍ പുതുക്കിയിരിക്കുകയാണ്. റഷ്യന്‍ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരായ ഇന്ത്യ ഈ നീക്കത്തിന്റെ പ്രധാന ഗുണഭോക്താവാകും.
റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുവദിക്കുന്ന താല്‍ക്കാലിക ഇളവുകള്‍ ഏപ്രില്‍ 11 ന് അവസാനിച്ചിരുന്നു. ബുധനാഴ്ച അത്തരം ഇളവുകള്‍ നീട്ടില്ലെന്ന് ട്രഷറി സെക്രട്ടറി ഉറപ്പിച്ചു പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം നിലപാട് മാറി. ഉപരോധങ്ങള്‍ക്കുള്ള താല്‍ക്കാലിക വിരാമം ട്രഷറി വകുപ്പ് ബുധനാഴ്ച നീട്ടി. ഇതിനകം കപ്പലുകളില്‍ കയറ്റിയിട്ടിരിക്കുന്ന റഷ്യന്‍ എണ്ണയുടെ വിതരണവും വില്‍പ്പനയും അനുവദിച്ചു.
ജനറല്‍ ലൈസന്‍സ് എന്ന് വിളിക്കപ്പെടുന്ന ഈ ഇളവിന്റെ സമയപരിധി മെയ് 16 ലേക്ക് നീട്ടിയിട്ടുണ്ട്. ഗള്‍ഫ് വിതരണക്കാരെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യ അതിന്റെ ക്രൂഡ് ആവശ്യകതകളില്‍ ഏകദേശം 90% ഇറക്കുമതി ചെയ്യുന്നു.