അനുബന്ധ വാര്‍ത്തകള്‍
- 'വിശ്വസിക്കാൻ കൊള്ളാത്തവർ'; ഹോർമുസ് വീണ്ടും അടച്ച് ഇറാൻ, കാരണം യുഎസ്
- ഇറാന് യുദ്ധത്തിനിടെ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇളവുകള്‍ പുതുക്കി അമേരിക്ക; ഇന്ത്യക്ക് ഗുണകരം
- ഇസ്ലാമാബാദില് കരാര്‍ ഒപ്പിട്ടാല്‍ ഞാന്‍ പോയേക്കും: യുഎസ്-ഇറാന് ചര്‍ച്ചകള്‍ക്കിടയില്‍ പാകിസ്ഥാന് സന്ദര്‍ശനത്തെക്കുറിച്ച് ട്രംപ്
- സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാന്‍ ഇറാന് സമ്മതിച്ചു; യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ ഉടന്‍ ഉണ്ടാകുമെന്ന് ട്രംപ്
- വെടിനിർത്തൽ സമയം ഇറാൻ ഉപയോഗപ്പെടുത്തുന്നത് മിസൈൽ ബേസുകൾ പുനഃസ്ഥാപിക്കാൻ: ഉപഗ്രഹചിത്രങ്ങൾ തെളിവ്
ഹോർമുസിൽ പ്രവേശിക്കുന്ന കപ്പലുകളെ ആക്രമിക്കും, മുന്നറിയിപ്പ് നൽകി ഇറാൻ, എണ്ണവിപണിയിൽ വീണ്ടും ആശങ്ക
തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ ശത്രുരാജ്യങ്ങള്‍ പ്രകോപനം തുടരുകയാണെങ്കില്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാന്.
ടെഹ്റാന്: തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ ശത്രുരാജ്യങ്ങള്‍ പ്രകോപനം തുടരുകയാണെങ്കില്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാന്. ഹോര്‍മുസിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ശത്രുപക്ഷത്തുള്ളവരായി കണക്കാക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (IRGC) നാവികസേനാ മേധാവി അഡ്മിറല്‍ അലിറേസ തങ്സിരി അറിയിച്ചു.
ഹോര്‍മുസ് കടലിടുക്കിന് സമീപം ഇന്ത്യയുടെ ടാങ്കറുകളായ ജഗ് അര്‍ണവ്, അന്മാര് ഹെറാള്‍ഡ് എന്നിവയ്ക്ക് നേരെ ഇറാന് സേന വെടിയുതിര്‍ത്തതിന് പിന്നാലെയാണ് പ്രഖ്യാപനം. ഇറാഖി എണ്ണയുമായി പോവുകയായിരുന്നു ഈ കപ്പലുകള്‍. കടലിടുക്ക് അടച്ച സാഹചര്യത്തില്‍ കപ്പലുകള്‍ പേര്‍ഷ്യന്‍ ഗള്‍ഫിലോ ഒമാന്‍ കടലിലോ നങ്കൂരമിടണമെന്ന് ഇറാന് ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ക്ക് വില നല്‍കരുതെന്നും കപ്പലുടമകള്‍ ഐആര്‍ജിസിയുടെ അപ്ഡേറ്റുകള് പിന്തുടരണമെന്നും ഇറാന് നിര്‍ദേശിച്ചു. ചര്‍ച്ചകളില്‍ നല്കിയ വാഗ്ദാനങ്ങള്‍ യുഎസ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇറാന് ഹോര്‍മുസ് വീണ്ടും അടച്ചത്. തുറന്ന് ഒരു ദിവസത്തിന് ശേഷമാണ് ശനിയാഴ്ച ഇറാന് ഹോര്‍മുസ് വീണ്ടും അടച്ചത്.