1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran Drone attacks in Dubai sharjah updates

ദുബായിലും ഷാർജയിലും ആക്രമണങ്ങൾ തുടർന്ന് ഇറാൻ, കുവൈത്തിൻ്റെ എണ്ണ ടാങ്കറിന് നേരെ ഡ്രോൺ ആക്രമണം

ദുബായ് തീരത്തെ എണ്ണ ടാങ്കറുകള്‍ക്ക് നേരെയും ഡ്രോണ്‍ ആക്രമണങ്ങളുണ്ടായി.

Iran- USA war
പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വഷളായതോടെ ദുബായിലും ഷാര്‍ജയിലും കനത്ത ആക്രമണം നടത്തി ഇറാന്‍. ദുബായ് അല്‍ബദയില്‍ ഡ്രോണ്‍ അവശിഷ്ടം വീണ് കെട്ടിടത്തിന് തീപ്പിടിച്ചു. ഷാര്‍ജയിലെ അല്‍ തുറായ ടെലികോം കമ്പനിയുടെ ഓഫീസിന് നേരെയും ആക്രമണമുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 
ദുബായ് തീരത്തെ എണ്ണ ടാങ്കറുകള്‍ക്ക് നേരെയും ഡ്രോണ്‍ ആക്രമണങ്ങളുണ്ടായി. തീരത്ത് നിന്ന് 34 നോട്ടിക്കല്‍ അകലെയാണ് ആക്രമണമുണ്ടായി. ഇവിടെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ടാങ്കറിലുണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണെന്നാണ് വിവരം.
 
കുവൈത്തിന്റെ വമ്പന്‍ എണ്ണക്കപ്പലായ അല്‍ സലമിക്ക് നേരെയാണ് ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയത്. 332 മീറ്റര്‍ നീളവും 60 മീറ്റര്‍ വീതിയുമുള്ള അല്‍സലമി എണ്ണക്കപ്പലിന് 3,19,660 ടണ്‍ ഇന്ധനശേഷിയുണ്ട്. അതേസമയം ഉടന്‍ തന്നെ സമാധാനക്കരാറിലെത്തിയില്ലെങ്കില്‍ ഇറാന്റെ ഊര്‍ജസ്രോതസ്സുകളും കടല്‍വെള്ള ശുദ്ധീകരണ ശാലകളും തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഭീഷണി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി. ഏപ്രില്‍ 17 വരെ സ്ഥിതി തുടരും. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് തീരുമാനം.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇറാനിൽ യുഎസ് വ്യോമാക്രമണം: ഇന്ത്യയിൽ നിന്നുള്ള സഹായ ദൗത്യത്തിന് നിയോഗിച്ച വിമാനം തകർത്തു