അനുബന്ധ വാര്‍ത്തകള്‍
- ''അന്ന് ശരിക്കും പേടിച്ചുപോയി"; അബുദാബിയിൽ കുടുങ്ങിയ നടി സ്വാസിക നാട്ടിൽ തിരിച്ചെത്തി
- Iran- Israel Ceasefire: ഒടുവിൽ സമാധാനം,മിഡിൽ ഈസ്റ്റ് ശാന്തിയിലേക്ക്, വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രായേലും, കരാർ ലംഘിക്കരുതെന്ന് ട്രംപ്
- Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ
- Iran vs Israel: സൊറോക്ക ആശുപത്രി തകർത്ത് ഇറാൻ്റെ മിസൈൽ ആക്രമണം,ഇറാൻ്റെ ആണവ റിയാക്ടർ തകർത്ത് ഇസ്രായേൽ
- Operation Sindhu: ഓപ്പറേഷൻ സിന്ധു: ഇറാനില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തി, ടെഹ്റാനിലെ സ്ഥിതിഗതികള്‍ മോശമാണെന്ന് വിദ്യാർത്ഥികൾ
"ദുബൈയിലെ ആ റൂമിൽ ഒറ്റക്ക്, മിസൈലിന്റെ ശബ്ദം കേട്ട് പേടിച്ച് വിറച്ചു"; അനുഭവം പങ്കുവെച്ച് നടി രാധിക രാധാകൃഷ്ണൻ
"ഓരോ ദിവസവും ആകാശത്തേക്ക് നോക്കും. മിസൈലാണോ അതേ ഡ്രോണാണോ വരുന്നത് എന്നൊക്കെ നോക്കും"
Radhika Radhakrishnan
"27-ാം തീയതിയാണ് ഞാൻ ദുബൈയിൽ എത്തിയത്. ഒന്നാം തീയതി തിരിച്ചെത്തേണ്ടതായിരുന്നു. എന്നാൽ അന്നേ ദിവസം തന്നെ ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായി. നിങ്ങളിൽ പലരെയും പോലെ ഞാനും ആവിടെ കുടുങ്ങി. ആദ്യ ദിവസം എല്ലാവരും പറഞ്ഞത് ഒന്നോ രണ്ടോ ദിവസം മാത്രമേ നീണ്ടുനിൽക്കൂ എന്നായിരുന്നു. ഞാൻ അത് വിശ്വസിച്ചു. പക്ഷേ മൂന്നാം ദിവസമായപ്പോഴേക്കും അത് വർധിച്ചു എന്ന് മാത്രമല്ല മിസൈലുകളുടെയും ഡ്രോണുകളുടെയും എണ്ണവും കൂടി.
അതിന്റെ ശബ്ദം കേൾക്കുമ്പോൾ പേടിയായി തോന്നി. ഓരോ ദിവസവും ആകാശത്തേക്ക് നോക്കും. മിസൈലാണോ അതേ ഡ്രോണാണോ വരുന്നത് എന്നൊക്കെ നോക്കും. തിരിച്ചുവരാനുള്ള ആവേശത്തിൽ വിമാന ടിക്കറ്റ് ബുക്കെ ചെയ്തെങ്കിലും വിമാനങ്ങളെല്ലാം റദ്ദാക്കുകയായിരുന്നു. അഞ്ച് ദിവസത്തേക്ക് ഒരു ഹോട്ടൽ മുറിയിൽ ഒറ്റയ്ക്ക് ഇരുന്നു. തലക്ക് മുകളിലൂടെ പറക്കുന്ന ഡ്രോണുകൾ കണ്ടത് എന്നെ വല്ലാതെ പരിഭ്രാന്തിയിലാക്കി.
എനിക്കെന്റെ പ്രിയപ്പെട്ടവbരെ ഇനി കാണാൻ കഴിയുമോ എന്നാണ് ഞാൻ അപ്പോൾ ചിന്തിച്ചത്. എന്റെ നായയെ കുറിച്ച് എനിക്ക് ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല. അപ്പോഴാണ് എനിക്ക് ഒരു ചാർട്ടേഡ് വിമാനത്തിൽ കയറുക എന്നതല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് മനസ്സിലായത്. ഫിറോസിന്റെ നമ്പർ നിർദ്ദേശിച്ചതിന് സ്വാസികക്ക് ഒരുപാട് നന്ദി. വിമാനത്താവളത്തിൽ 17 മണിക്കൂർ ചെലവഴിച്ച ശേഷം, എല്ലാം അവസാനിക്കുകയാണെന്ന് കരുതി ഞാൻ ഒടുവിൽ കോഴിക്കോടേക്കുള്ള വിമാനത്തിൽ കയറി. പക്ഷേ ഒരു ട്വിസ്റ്റ് കൂടി ഉണ്ടായിരുന്നു.
കയറിയതിന് കുറച്ച് മിനിറ്റുകൾക്ക് ശേഷം എനിക്ക് ശ്വാസതടസ്സം അനുഭവപ്പെടാൻ തുടങ്ങി. എനിക്ക് ബോധം നഷ്ടപ്പെട്ടു."കണ്ണുകൾ തുറക്കൂ" എന്ന് ആളുകൾ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു, പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. ഭാഗ്യവശാൽ, ഒരു ഡോക്ടർ വിമാനത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം എന്റെ ജീവൻ രക്ഷിച്ചു. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എന്നെ നിരന്തരം പരിശോധിച്ച് എല്ലാ ദിവസവും എന്നെ സന്ദർശിച്ചതിന് എന്റെ മായാവിയോടും നന്ദി അറിയിക്കുന്നു"- രാധിക ഫേസ്ബുക്കിൽ കുറിച്ചു.