അഭിറാം മനോഹർ|
Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (09:05 IST)
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ അക്രമണം കടുപ്പിച്ച് ഇരുവിഭാഗങ്ങളും. ഇറാനിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള വ്യോമാക്രാണം ഇസ്രായേല്‍ കടുപ്പിച്ചപ്പോള്‍ ദുബായില്‍ ശക്തമായ ഡ്രോണ്‍ ആക്രമണമാണ് ഇറാന്‍ നടത്തിയത്. യുഎസ് കോണ്‍സുലേറ്റിനരികെ ഡ്രോണ്‍ പതിച്ചതിനെ തുടര്‍ന്ന് ദുബായില്‍ തീപ്പിടുത്തമുണ്ടായി. സ്ഥിതി നിയന്ത്രണവിധേയമായതായും ആളപായമില്ലെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ളക്കെതിരെ ഇസ്രായേല്‍ ലെബനനില്‍ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
ഗള്‍ഫ് മേഖല ശാന്തമാകുന്നതിനിടെയാണ് ദുബായിലെ യുഎസ് നയതന്ത്രകാര്യാലയത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയത്. അതേസമയം ഇറാന്‍ അമേരിക്കയെ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നുവെന്നും ഇത് ചെറുക്കാന്‍ ഇസ്രായേലും അമേരിക്കയും നിര്‍ബന്ധിതരാവുകയാണ് ചെയ്തതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതായി സൂചന ലഭിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. സാമ്പത്തിക, വ്യോമ ഗതാഗത മേഖലകളിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക നിലനില്‍ക്കുന്നു. പ്രദേശത്തെ സുരക്ഷാ സാഹചര്യം തുടര്‍ച്ചയായി വിലയിരുത്തുകയാണെന്നും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും യുഎഇ അധികൃതര്‍ അറിയിച്ചു.