തുർക്കിയിലേക്കും മിസൈൽ ആക്രമണവുമായി ഇറാൻ, കടുത്ത പ്രതികരണമുണ്ടാകുമെന്ന് മുന്നറിയിപ്പ്
ആക്രമണത്തിന് പിന്നാലെ ഇറാനതിരെ മുന്നറിയിപ്പുമായി തുര്‍ക്കി രംഗത്തുവന്നു.
തുര്‍ക്കിയെ ലക്ഷ്യമാക്കി വീണ്ടും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. മെഡിറ്ററേനിയനില്‍ വിന്യസിച്ചിട്ടുള്ള നാറ്റോ വ്യോമപ്രതിരോധ സംവിധാനത്തിന് നേരെയാണ് ഇറാന്‍ ആക്രമണം നടത്തിയത്. ഇത് രണ്ടാം തവണയാണ് തുര്‍ക്കിയിലേക്ക് ഇറാന്‍ മിസൈല്‍ അയക്കുന്നത്. മിസൈല്‍ വെടിവെച്ചിട്ടതായി തുര്‍ക്കി പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുര്‍ക്കിയുടെ തെക്കുകിഴക്കന്‍ പ്രവിശ്റ്റയായ ഗാസിയന്തെപ്പില്‍ മിസൈല്‍ പതിച്ചെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആക്രമണത്തിന് പിന്നാലെ ഇറാനതിരെ മുന്നറിയിപ്പുമായി തുര്‍ക്കി രംഗത്തുവന്നു. തുര്‍ക്കിയ്ക്ക് നേരെയുള്ള ഏത് ഭീഷണിക്കെതിരെയും ശക്തമായ തിരിച്ചടി നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.മേഖലയിലെ സുരക്ഷയേയും സിവിലിയന്മാരുടെ ജീവനെയും അപകടപ്പെടുത്തുന്ന പ്രവര്‍ത്തികളില്‍ നിന്ന് ഇറാന്‍ വിട്ടുനില്‍ക്കണമെന്നും തുര്‍ക്കി വ്യക്തമാക്കി.