1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. ED to oppose CMRL's plea seeking stay of investigation

മാസപ്പടി കേസ്: അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹാജിയെ എതിര്‍ക്കാന്‍ ഇഡി

Veena vijayan, Pinarayi vijayan
മാസപ്പടി കേസില്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹാജിയെ എതിര്‍ക്കാന്‍ ഇഡി. ഹൈക്കോടതിയിലാണ് സിഎംആര്‍എല്‍ ഹര്‍ജി നല്‍കിയത്. സമാഹരിച്ച് തെളിവുകള്‍ മുദ്ര വച്ച കവറില്‍ ഇഡി കോടതിയില്‍ എത്തിക്കും. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷ വരെ എത്തിക്കാനുള്ള നീക്കമാണ് സിഎംആര്‍എല്‍ നടത്തുന്നത്. തിങ്കളാഴ്ചയാണ് സി എം ആര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതിയില്‍ പരിഗണിക്കുന്നത്.
 
അതേസമയം സിഎംആര്‍എല്‍- എക്സലോജിക് ഇടപാടിലെ റെയ്ഡിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് അയക്കുമെന്ന് റിപ്പോര്‍ട്ട്. പരിശോധനയില്‍ വീണ വിജയന്റെ ഫോണ്‍ പിടിച്ചെടുത്തതായി ഇ ഡി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. സ്വത്തുവിവരങ്ങള്‍ അടക്കമുള്ളവയിലും പരിശോധനയുണ്ടാവും.  
 
സമന്‍സിനെതിരെ വീണ കോടതിയില്‍ പോയാല്‍ അക്രമസംഭവങ്ങള്‍ ചൂണ്ടിക്കാട്ടി കടുത്ത നിലപാട് എടുക്കാനാണ് ഇഡിയുടെ തീരുമാനം. ഡിജിറ്റല്‍ ഉപകരണങ്ങളുടെ കൂട്ടത്തിലാണ് വീണ വിജയന്റെ ഫോണും ഇഡി പിടിച്ചെടുത്തത്. പിടിച്ചെടുത്ത രേഖകളുടെയും ഡിജിറ്റല്‍ ഉപകരണങ്ങളുടെയും പരിശോധനയ്ക്ക് ശേഷമാകും ചോദ്യം ചെയ്യലിനായി വീണയ്ക്ക് നോട്ടീസ് അയക്കുക. ഹാജരായില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് ഇഡി കടക്കാനും സാധ്യതയുണ്ട്. 
About Writer
ശ്രീനു എസ്
6 year in webdunia, areas of expertise - Politics, health, astrology.... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഹോര്‍മുസ് അടച്ചുപൂട്ടിയെങ്കിലും ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും കടന്നുപോകുന്നു: ഷിപ്പിങ് മന്ത്രാലയം