അനുബന്ധ വാര്‍ത്തകള്‍
- പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു
- റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്
- ഗൾഫിലെ യുദ്ധം, മലയാളിക്കും പൊള്ളി തുടങ്ങി, കേരളത്തിൽ നിന്നുള്ള പഴം,പച്ചക്കറി കയറ്റുമതി നിലച്ചു, കോടികളുടെ നഷ്ടം
- ആരൊക്കെ വന്നാലും എവിടെ ഒളിച്ചിരുന്നാലും ഞങ്ങൾ തീർക്കും, പുതിയ നേതാവ് മുജ്തബയേയും വധിക്കുമെന്ന് ഇസ്രായേൽ
- ദുബായില്‍ വീണ്ടും ഇറാന്റെ ഡ്രോണ്‍ ആക്രമണം, യുദ്ധം അഞ്ചാം ദിനത്തിലേക്ക്, പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം
ആക്രമണം തുടർന്ന് ഇറാൻ, ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു, കുവൈത്ത് വിമാനത്താവളത്തിന് നേരെയും ഡ്രോൺ ആക്രമണം
ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം തുടര്‍ന്ന് ഇറാന്. ദുബായില്‍ ഇറാന് നടത്തിയ ആക്രമണത്തില്‍ ഡ്രോണ്‍ അവശിഷ്ടം വാഹനത്തില്‍ പതിച്ച് പാകിസ്ഥാന് സ്വദേശി കൊല്ലപ്പെട്ടു. ദുബായിലെ അല്‍ ബര്‍ഷയിലാണ് സംഭവം. ഇതോടെ ഇറാന് ആക്രമണത്തില്‍ യുഎഇയില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇതിനിടെ കുവൈത്ത് വിമാനത്താവളത്തിന് നേരെയും ഇറാന് ആക്രമണം നടത്തി. വിമാനത്താവളത്തിലെ ഇന്ധനടാങ്കിന് നേരെയാണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ മണിക്കൂറുകളില്‍ ഏഴോളം ഡ്രോണുകള്‍ തടഞ്ഞതായി സൗദി പ്രതിരോധമന്ത്രാലയവും അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇനി ആക്രമണമുണ്ടാകില്ലെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അയല്‍ രാജ്യങ്ങള്‍ക്കെതിരായ ആക്രമണത്തില്‍ ഇറാന് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും ഇറാന്റെ ഭാഗത്ത് നിന്ന് ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടരുകയായിരുന്നു.