മറുപടി: അമേരിക്കയുടെ കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററും ഹോര്‍മൂസിലെ പടക്കപ്പലും ആക്രമിച്ച് ഇറാന്‍
അമേരിക്കയുടെ കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററും ഹോര്‍മൂസിലെ പടക്കപ്പലും ആക്രമിച്ച് ഇറാന്‍. തുടര്‍ച്ചയായുള്ള ആക്രമങ്ങള്‍ക്കുള്ള തിരിച്ചടി മറുപടിയാണിതെന്നും ഇറാന്‍ പറഞ്ഞു. അതേസമയം കുവൈറ്റ് വിമാനത്താവളം തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കി. കുവൈത്ത് വിമാനത്താവളത്തിലെ ആക്രമണം അമേരിക്കയുടെ സിസ്റ്റം ലക്ഷ്യം തെറ്റി പതിച്ചതാണെന്നും ഇറാന്‍ ആരോപിച്ചു.
അതേസമയം ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208 നെതിരെ 215 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ച പ്രമേയത്തെ നാലു റിപ്പബ്ലിക് അംഗങ്ങളും പിന്തുണച്ചു. പ്രമേയം സെനറ്റിന്റെ പരിഗണനയ്ക്കായി അയക്കും. യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള പ്രമേയമാണ് പാസായത്. ഇസ്രായേലുമായി ചേര്‍ന്ന് ഫെബ്രുവരിയില്‍ ഇറാനില്‍ ആക്രമണം നടത്തിയ ആക്രമണം ഭരണഘടന ലംഘനമാണെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു.
അതേസമയം ജെറുസലേമിലെ അല്‍ അക്സാ മസ്ജിദ് സമുച്ചയത്തിലേക്കുള്ള ഇസ്രായേല്‍ കുടിയേറ്റക്കാരുടെ അതിക്രമ പ്രവേശനത്തെ ശക്തമായി അപലപിച്ച് അറബ്-മുസ്ലിം രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന . യുഎഇ, ജോര്‍ദാന്‍, തുര്‍ക്കിയെ, ഈജിപ്ത്, ഇന്‍ഡോനേഷ്യ, പാകിസ്ഥാന്‍, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത നിലപാട് അറിയിച്ചത്.