അനുബന്ധ വാര്‍ത്തകള്‍
- അടുത്ത ലക്ഷ്യം ക്യൂബ, റൗൾ കാസ്ട്രോയ്ക്കെതിരെ യുഎസ് ഫെഡറൽ കുറ്റപത്രം
- നെതന്യാഹു ഹിറ്റ്ലറെന്ന് എർദോഗൻ, വേണ്ടിവന്നാൽ ഇസ്രായേലിനെ കടന്നാക്രമിക്കുമെന്ന് ഭീഷണി
- അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് കുവൈത്തിൽ ഇറാൻ ആക്രമണം; മിസൈലുകളും ഡ്രോണുകളും തടഞ്ഞുവീഴ്ത്തി
- Ayatollah Seyed Ali Khamenei: ആയത്തുള്ള അലി ഖമനേയിയുടെ ഖബറടക്കം, വൻ വിലാപയാത്ര പ്രഖ്യാപിച്ച് ഇറാൻ, 3 ദിവസം നീണ്ട് നിൽക്കുന്ന ചടങ്ങുകൾ
- ഇസ്രായേല്‍ ലെബനന് ആക്രമണം: അമേരിക്കയുമായുള്ള ചര്‍ച്ച ഇറാന് നിര്‍ത്തിവച്ചു
അൽ അക്സ മസ്ജിദിനെ തൊട്ടു, ഇസ്രായേലിന് പിഴച്ചു:നടപടിയെ അപലപിച്ച് സംയുക്ത പ്രസ്താവനയിറക്കി അറബ്- മുസ്ലീം രാജ്യങ്ങൾ
ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടുകയും സ്ഥിതി നിയന്ത്രണവിധേയമാക്കുകയും ചെയ്യണമെന്ന് ബന്ധപ്പെട്ട രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
ജെറുസലേമിലെ അല്‍ അക്സാ മസ്ജിദ് സമുച്ചയത്തിലേക്കുള്ള ഇസ്രായേല്‍ കുടിയേറ്റക്കാരുടെ അതിക്രമ പ്രവേശനത്തെ ശക്തമായി അപലപിച്ച് അറബ്-മുസ്ലിം രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന . യുഎഇ, ജോര്‍ദാന്‍, തുര്‍ക്കിയെ, ഈജിപ്ത്, ഇന്‍ഡോനേഷ്യ, പാകിസ്ഥാന്, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത നിലപാട് അറിയിച്ചത്.
അല്‍ അക്സാ മസ്ജിദിന്റെ ചരിത്രപരവും മതപരവുമായ പവിത്രത ലംഘിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജെറുസലേമിലെ നിലവിലെ നിയമ-ചരിത്ര സ്റ്റാറ്റസ് ക്വോ മാറ്റാനുള്ള ശ്രമങ്ങള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്ന് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്കി.
ഇസ്രായേല്‍ കുടിയേറ്റക്കാരുടെ പ്രവേശനത്തിന് സുരക്ഷാ സംവിധാനങ്ങള്‍ പിന്തുണ നല്‍കുന്നുവെന്ന റിപ്പോര്‍ട്ടുകളും സംയുക്ത പ്രസ്താവനയില്‍ പരാമര്‍ശിക്കപ്പെട്ടു. ആരാധനാ കേന്ദ്രങ്ങളുടെ വിശുദ്ധി സംരക്ഷിക്കപ്പെടേണ്ടത് അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന ബാധ്യതയാണെന്നും രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി.
അല്‍ അക്സാ മസ്ജിദ് മുസ്ലിംകള്ക്ക് അതീവ വിശുദ്ധമായ കേന്ദ്രമാണെന്നും അവിടുത്തെ മതസ്വാതന്ത്ര്യവും ആരാധനാവകാശവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. ഇസ്രായേല്‍ ലെബനന്, ഗാസ പ്രദേശങ്ങളില്‍ അധിനിവേശം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് മുസ്ലിം ലോകത്ത്നിന്നും പുതിയ സംയുക്ത പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
ജോര്‍ദാന്റെ സംരക്ഷണ ചുമതലയിലുള്ള അല്‍ അക്സാ സമുച്ചയത്തില്‍ ആവര്‍ത്തിച്ച് ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക വിഷയമായി തുടരുകയാണ്. ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടുകയും സ്ഥിതി നിയന്ത്രണവിധേയമാക്കുകയും ചെയ്യണമെന്ന് ബന്ധപ്പെട്ട രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
അടുത്ത ലേഖനം