അനുബന്ധ വാര്‍ത്തകള്‍
- ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ എല്‍ നിനോ ഉണ്ടാകാനുള്ള സാധ്യത 80%; ലോക കാലാവസ്ഥാ സംഘടനയുടെ മുന്നറിയിപ്പ്
- എണ്ണവില കൂടിയത് തിരിച്ചടി, കാലാവസ്ഥയും വില്ലനാകാം, പണപ്പെരുപ്പം രൂക്ഷമായേക്കുമെന്ന് ധനമന്ത്രാലയം
- Vaibhav Suryavanshi: വീണ്ടും സെഞ്ചുറിക്കരികെ വീണു, പക്ഷേ റെക്കോർഡുകൾ വാരികൂട്ടി, സെൻസിബിൾ വൈഭവ്
- ഇഡി റെയ്ഡില്‍ സംഘര്‍ഷം ഉണ്ടാകും; പോലീസ് ഇന്റലിജന്‍സ് മുന്നറിയിപ്പുകള്‍ അവഗണിച്ചെന്ന് ആരോപണം
- ഉക്രെയ്ന് യുദ്ധം: റഷ്യന്‍ സൈനിക മരണങ്ങളുടെ ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുത്തി യുകെ ഇന്റലിജന്‍സ്
ട്രംപിന് തിരിച്ചടി; യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി
ഇറാന് യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208 നെതിരെ 215 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ഡെമോക്രാറ്റുകള്‍ അവതരിപ്പിച്ച പ്രമേയത്തെ നാലു റിപ്പബ്ലിക് അംഗങ്ങളും പിന്തുണച്ചു. പ്രമേയം സെനറ്റിന്റെ പരിഗണനയ്ക്കായി അയക്കും. യുദ്ധം അവസാനിപ്പിച്ച് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള പ്രമേയമാണ് പാസായത്. ഇസ്രായേലുമായി ചേര്‍ന്ന് ഫെബ്രുവരിയില്‍ ഇറാനില്‍ ആക്രമണം നടത്തിയ ആക്രമണം ഭരണഘടന ലംഘനമാണെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചു.
അതേസമയം ജെറുസലേമിലെ അല്‍ അക്സാ മസ്ജിദ് സമുച്ചയത്തിലേക്കുള്ള ഇസ്രായേല്‍ കുടിയേറ്റക്കാരുടെ അതിക്രമ പ്രവേശനത്തെ ശക്തമായി അപലപിച്ച് അറബ്-മുസ്ലിം രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന . യുഎഇ, ജോര്‍ദാന്‍, തുര്‍ക്കിയെ, ഈജിപ്ത്, ഇന്‍ഡോനേഷ്യ, പാകിസ്ഥാന്, സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത നിലപാട് അറിയിച്ചത്.
അല്‍ അക്സാ മസ്ജിദിന്റെ ചരിത്രപരവും മതപരവുമായ പവിത്രത ലംഘിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ജെറുസലേമിലെ നിലവിലെ നിയമ-ചരിത്ര സ്റ്റാറ്റസ് ക്വോ മാറ്റാനുള്ള ശ്രമങ്ങള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്ന് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്കി.