1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Iran attacks Israel and killed 224 people

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ഇന്റലിജന്‍സ് വിഭാഗം മേധാവി മുഹമ്മദ് കസേമിയും മറ്റു രണ്ട് ജനറല്‍മാരും കൊല്ലപ്പെട്ടതായി ഇറാന്‍ ആരോഗ്യമന്ത്രാലയം പറയുന്നു

Iran attacks israel, Israel vs Iran, Israel attacks Iran, Israel Attacked Iran, Blast in Tehran, ഇസ്രയേല്‍ ഇറാന്‍, ഇറാനില്‍ സ്‌ഫോടനം, ഇറാനെതിരെ ഇസ്രയേല്‍, ബെഞ്ചമിന്‍ നെതന്യാഹു
Israel vs Iran

Israel - Iran Conflict: ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇസ്രയേല്‍ നഗരമായ ഹൈഫയില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ അടക്കം 224 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ കനത്ത പ്രഹരം നല്‍കുമെന്നാണ് ഇറാന്റെ നിലപാട്. അതിന്റെ ഭാഗമായാണ് ഹൈഫയില്‍ മിസൈല്‍ ആക്രമണം നടത്തിയത്. 
 
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ഇന്റലിജന്‍സ് വിഭാഗം മേധാവി മുഹമ്മദ് കസേമിയും മറ്റു രണ്ട് ജനറല്‍മാരും കൊല്ലപ്പെട്ടതായി ഇറാന്‍ ആരോഗ്യമന്ത്രാലയം പറയുന്നു. ഇറാന്‍ വരും മണിക്കൂറുകളില്‍ ആക്രമണം കടുപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇസ്രയേല്‍ അതീവ ജാഗ്രതയിലാണ്. വ്യോമപാതകളും വിമാനത്താവളങ്ങളും അടയ്ക്കാന്‍ ഇസ്രയേലി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉത്തരവിട്ടു. ഇറാനെതിരായ ആക്രമണം കടുപ്പിക്കാന്‍ ഇസ്രയേല്‍ സൈന്യത്തിനു നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 
 
ഇറാന്റെ ആണവ മേഖല തകര്‍ക്കുമെന്നും സൈനിക നടപടി തുടരുമെന്നും വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഞായറാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
 
ഇരു രാജ്യങ്ങളും ഉടന്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ആലോചിക്കണമെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിഷയത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ തയ്യാറല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ യുഎസ് ഇടപെടേണ്ട ആവശ്യമില്ലെന്ന വിചിത്ര നിലപാടാണ് ട്രംപിന്റേത്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം