1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Top Iranian Scientist and Military Leader Killed in Israel attack

Israel Attacks Iran: ഇറാനുണ്ടായത് വലിയ നഷ്ടം, ആക്രമണത്തിൽ സൈനിക മേധാവി മുഹമ്മദ് ബഘേരി കൊല്ലപ്പെട്ടു, ഉന്നത ശാസ്ത്രജ്ഞരിൽ പലരും മരിച്ചതായും റിപ്പോർട്ട്

Iranian scientist killed in Israel attack,Mohammad Bagheri death Israel airstrike,Top Iranian military leader killed,Israel strike kills Iranian general,ഇറാൻ സൈനിക മേധാവി കൊല്ലപ്പെട്ടു,ഇസ്രായേൽ-ഇറാൻ സംഘർഷം,ഇറാൻ ഇസ്രായേൽ തർക്കം: സംഘർഷം രൂക്ഷമാകുന്നു,ഇ
Mohammed Bagheri and Hossain Salami
ഇസ്രേയേലിന്റെ ആക്രമണത്തില്‍ ഇറാനുണ്ടായത് കനത്ത നഷ്ടം. ഇറാന്റെ ഉന്നത സൈനികമേധാവികളും ആണവ ശാസ്ത്രജ്ഞന്മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇറാന്‍ ഇസ്ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ്(IRGC)മേധാവി മേജര്‍ ജനറല്‍ ഹൊസൈന്‍ സലാമിക്ക് പിന്നാലെ സൈനിക മെധാവിയായ മുഹമ്മദ് ബഘേരിയുടെയും മരണം ഇറാന്‍ സ്ഥിരീകരിച്ചു. ഉന്നത ശാസ്ത്രജ്ഞന്മാരില്‍ ചിലരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
 
ഉന്നതരായ 2 സൈനിക മേധാവികളെയാണ് ഒരൊറ്റ ദിവസം ഇറാന് നഷ്ടമായത്. തലസ്ഥാനമായ ടെഹ്‌റാനില്‍ വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിലാണ് ഹൊസൈന്‍ സലാമി കൊല്ലപ്പെട്ടതെന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഇറാന്‍ സായുധ സേന ചീഫ് ഓദ് സ്റ്റാഫ് മുഹമ്മദ് ബഘേരിയും ഇതേ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് പുതിയ വിവരം. ആറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്റെ മുന്‍ തലവനായ ഫെറെഡൂണ്‍ അബ്ബാസി, ടെഹ്‌റാനിലെ ഇസ്ലാമിക് ആസാദ് സര്‍വകലാശാല പ്രസിഡന്റ് മുഹമ്മദ് മെഹ്ദി തെഹ്‌റാഞ്ചി എന്നിവരാണ് കൊല്ലപ്പെട്ട ഉന്നത ശാസ്ത്രഞ്ജര്‍. 
അടുത്ത ലേഖനം
Vijay Rupani: വണ്ടികളുടെ ഭാഗ്യനമ്പര്‍ 1206, വിജയ് രൂപാണിയുടെ അവസാന യാത്രയും 12-06 ന്; ബോര്‍ഡിങ് സമയം 12:10