Israel vs Iran: ഓപ്പറേഷൻ റൈസിംഗ് ലയൺ: ഇറാനെതിരായ സൈനിക നടപടികൾ ദിവസങ്ങളോളം നീണ്ടുനിൽക്കും, വ്യക്തമാക്കി നെതന്യാഹു

Benjamin netanyahu
Benjamin netanyahu
അഭിറാം മനോഹർ| Last Modified വെള്ളി, 13 ജൂണ്‍ 2025 (08:51 IST)

ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനെതിരായ ഓപ്പറേഷന്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് നെതന്യാഹു വ്യക്തമാക്കി. ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നെതന്യാഹു.

നിമിഷങ്ങള്‍ക്ക് മുന്‍പ് ഇസ്രായേലിന്റെ നിലനില്‍പ്പിനായുള്ള ഇറാനിയന്‍ ഭീഷണി തടയുന്നതിനായി ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന സൈനിക നീക്കം ആരംഭിച്ചതായി നെതന്യാഹു പറഞ്ഞു. ഭീഷണിയില്ലാതെയാക്കാന്‍ ആവശ്യമായ ദിവസങ്ങള്‍ അത്രയും ഓപ്പറേഷന്‍ തുടരുമെന്ന് നെതന്യാഹു വ്യക്തമാക്കി. ഇറാന് ആണവായുധങ്ങള്‍ വികസിപ്പിക്കാനായി പദ്ധതിയുണ്ടായിരുന്നുവെന്നും തടയാനായില്ലെങ്കില്‍ ഇറാന് ആണവായുധം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന അവസ്ഥ വന്നേക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതിയുടെ പ്രധാനഭാഗത്തായാണ് ആക്രമണം നടന്നത്. ഇറാനിനെ ആണവ ശാസ്ത്രജ്ഞന്മാരെയും ആണവകേന്ദ്രങ്ങളും ലക്ഷ്യമിട്ടു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ ഹൃദയഭാഗത്തായും ആക്രമണം നടത്തി നെതന്യാഹു വ്യക്തമാക്കി.


ഇസ്രായേല്‍ സ്വയം പ്രതിരോധിക്കുമ്പോള്‍ മറ്റുള്ളവരെയും കൂടിയാണ് പ്രതിരോധിക്കുന്നത്. ഇറാനിലെ അരാജകത്വത്തിലും കൂട്ടക്കൊലയിലും മറ്റ് രാഷ്ടങ്ങളും കഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തില്‍ തങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് നെതന്യാഹു നന്ദി പറഞ്ഞു. ഞങ്ങള്‍ നിങ്ങളെ വെറുക്കുന്നില്ല. എന്നാല്‍ നിങ്ങളെ ചവിട്ടിമെതിക്കുന്ന സേച്ഛാധിപത്യ ഭരണകൂടം അത് നമ്മുടെ പൊതുശത്രുവാണ്. ഏകദേശം 50 വര്‍ഷമായി അത് നിങ്ങളുടെ ജീവിതത്തിനുള്ള അവസരമാണ് കവര്‍ന്നെടുക്കുന്നത്. നിങ്ങളുടെ വിമോചനം എന്നത്തേക്കാളും അടുത്താണ്. ആ ദിവസം വരുമ്പോള്‍ ഇസ്രായേലികളും ഇറാനികളും നമ്മുടെ പുരാതന ജനതകള്‍ക്കിടയിലെ സൗഹൃദം പുതുക്കും. ഒരൂമിച്ച് സമൃദ്ധിയുടെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും ഭാവി കെട്ടിപ്പടുക്കും. നെതന്യാഹു പറഞ്ഞു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :