Tel Aviv|
രേണുക വേണു|
Last Modified ഞായര്‍, 15 ജൂണ്‍ 2025 (08:32 IST)
Israel vs Iran: ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം കനക്കുന്നു. ഇരു രാജ്യങ്ങളും പരസ്പരം ഏറ്റുമുട്ടല്‍ തുടരുകയാണ്. തെഹ്രാന്‍ നഗരത്തിലെ പ്രധാന എണ്ണപ്പാടം ഇസ്രയേല്‍ ആക്രമിച്ചു. തെഹ്രാനില്‍ വലിയ പൊട്ടിത്തെറിയുണ്ടായി.
ശനിയാഴ്ച രാത്രി ഇരു രാജ്യങ്ങളും മിസൈല്‍ ആക്രമണങ്ങള്‍ നടത്തി. ടെല്‍ അവീവിനു സമീപം ഉണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ പത്ത് വയസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. വടക്കന്‍ ഇസ്രയേലിലെ തമ്രയില്‍ നേരത്തെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാത്രി മുതല്‍ ഇസ്രയേലില്‍ നടന്ന ആക്രമണങ്ങളില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.
റെഹോവോത്തിലെ സുപ്രധാന സര്‍വകലാശാലയായ വീസ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഇറാന്‍ ആക്രമണത്തില്‍ ഭാഗികമായി തകര്‍ന്നു. ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് ഇസ്രയേലില്‍ പലയിടത്തും അപകട സൈറണ്‍ മുഴങ്ങി. ഇസ്രയേലാണ് പ്രകോപിപ്പിച്ചതെന്നും പ്രത്യാക്രമണം തുടരുമെന്നും ഇറാന്‍ പ്രതികരിച്ചു. ഇസ്രയേലിന്റെ യുദ്ധവിമാന ഇന്ധന ഉത്പാദന സൗകര്യങ്ങള്‍ ആക്രമിച്ചെന്ന് ഇറാന്‍ അവകാശപ്പെട്ടു.