1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Donald Trump Warns Iran on Hormus Attack

'ഇറാനിലെ പാലങ്ങളും ഊർജനിലയങ്ങളും തകർക്കും'; കലിയടങ്ങാതെ ട്രംപ്, ലോകം ആശങ്കയിൽ

ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ യുഎസ് തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്

Donald Trump, Mexico, Cuba, Columbia, USA- Venezuela,ഡൊണാൾഡ് ട്രംപ്,മെക്സിക്കോ, ക്യൂബ, അമേരിക്ക- വെനസ്വേല, കൊളംബിയ
ലോക സമാധാനത്തെ വെല്ലുവിളിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ ശക്തമായ ആക്രമണങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ നിയന്ത്രണങ്ങളാണ് ട്രംപിന്റെ കൊലവിളിക്ക് കാരണം. 
 
ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെടുന്ന ഓരോ കപ്പലിനും പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ യുഎസ് തകർക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. 'ഹോർമുസ് കടലിടുക്കിൽ മിസൈൽ, റോക്കറ്റ്, ഡ്രോൺ അല്ലെങ്കിൽ മറ്റേതെങ്കിലും ആയുധങ്ങൾ ഉപയോഗിച്ച് ഇറാൻ ഏതെങ്കിലും കപ്പലിന് നേരെ വെടിയുതിർത്താൽ, തലസ്ഥാനമായ ടെഹ്‌റാനിലോ അതിന് സമീപത്തോ ഒരു പാലമോ ഊർജ നിലയമോ ഞങ്ങൾ ബോംബിട്ട് തകർക്കും', ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
 
യുഎസിന്റെ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് ഇറാൻ നടത്തുന്നത്. ആക്രമണം പുനരാരംഭിച്ചതിനുശേഷം കുറഞ്ഞത് 53 പേർ കൊല്ലപ്പെട്ടതായി ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. 11 ദിവസത്തിനിടയിൽ 600 ലേറെ പേർക്ക് പരുക്കേറ്റതായി ഇറാൻ വാർത്താ ഏജൻസിയായ ഐ.ആർ.എൻ.എ. റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ ആക്രമണങ്ങൾക്ക് മറുപടിയായി, യു.എസ്. സൈനിക താവളങ്ങളുള്ള ബഹ്റൈൻ, കുവൈറ്റ് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾക്ക് നേരെയും ഇറാൻ നിരവധി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
 
അതേസമയം ട്രംപിന്റെ ഭീഷണികളെ ഇറാൻ തള്ളി. ഇറാനോട് ഭീഷണി വേണ്ടെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നും ഇറാനിയൻ പാർലമെന്റ് സ്പീക്കറും സമാധാന ചർച്ചകളിലെ പ്രതിനിധിയുമായ മുഹമ്മദ് ബാഗിർ ഖാലിബാഫ് പറഞ്ഞു. 'ഇറാനെ എണ്ണ വിൽക്കാൻ അനുവദിക്കുന്നില്ലെങ്കിൽ, മേഖലയിലെ ഒരു രാജ്യവും എണ്ണ വിൽക്കില്ല. അതിന് ഇറാൻ സമ്മതിക്കില്ല. ഇറാന്റെ പാലവും അടിസ്ഥാന സൗകര്യ പദ്ധതികളും തകർത്താൽ ഇറാനും തകർക്കും. കണ്ണിന് പകരം കണ്ണ്. ഹോർമുസ് ഒരിക്കലും യുദ്ധത്തിന് മുൻപത്തെ സ്ഥിതിയിലേക്ക് മടങ്ങുമെന്ന് ആരും വിചാരിക്കേണ്ട,'- ഖാലിബാഫ് പറഞ്ഞു.
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കൊടും ചൂടില്‍ നിന്നുള്ള ഭീഷണി നേരിടുന്ന ലോകത്തെ എട്ടുനഗരങ്ങള്‍ ഇവയാണ്