1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Netanyahu's US visit trump assures no arrest

ധൈര്യമുണ്ടേല്‍ നീയൊന്ന് തൊട്ട് നോക്ക്, നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്ന സൊഹ്‌റാന്‍ മംദാനിക്ക് ട്രംപിന്റെ വെല്ലുവിളി

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Donald Trump
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നെതന്യാഹു ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിനെത്തുമ്പോള്‍ അദ്ദേഹത്ത അറസ്റ്റ് ചെയ്യാനാകുമോ എന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുകയാണെന്ന് കഴിഞ്ഞദിവസമാണ് ന്യൂയോര്‍ക്ക് മേയറായ സൊഹ്‌റാന്‍ മംദാനി വ്യക്തമാക്കിയത്. ഇതോടെ ഈ വിഷയം ചൂട് പിടിച്ചിരുന്നു. ഇതോടെയാണ് പ്രതികരണവുമായി അമേരിക്കന്‍ പ്രസിഡന്റ് തന്നെ രംഗത്ത് വന്നത്. നെതന്യാഹുവിനെ അമേരിക്കയില്‍ എവിടെ വെച്ചും അറസ്റ്റ് ചെയ്യില്ലെന്ന് ട്രംപ് വ്യക്തമാക്കി.
 
ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായി സെപ്റ്റംബറിലാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ന്യൂയൊര്‍ക്കിലെത്തുന്നത്. ന്യൂയോര്‍ക്ക് സിറ്റി മേയറുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അമേരിക്കയില്‍ എവിടെവെച്ചും നെതന്യാഹുവിന്റെ അറസ്റ്റ് സംഭവിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
നിലപാടുകൾ പറയാൻ എന്തിനാണ് ഭയക്കുന്നത്?, വിദ്യാർഥികൾ ഉയർത്തുന്ന ചോദ്യങ്ങൾക്ക് ഒരു ഉത്തരവും നൽകുന്നില്ല: കോക്രോച്ച് പാർട്ടി സമരവേദിയിൽ രഞ്ജിനി ഹരിദാസ്