1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Canada thanks india for vaccine

വാക്‌സിന്‍ നല്‍കിയതിന് ഇന്ത്യക്ക് നന്ദിയറിയിച്ച് കാനഡ

Canada
വാക്‌സിന്‍ നല്‍കിയതിന് ഇന്ത്യക്ക് നന്ദിയറിയിച്ച് കാനഡ. അഞ്ചുലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ഇന്ത്യ കാനഡക്കു നല്‍കിയത്. കഴിഞ്ഞാഴ്ചയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ അനുവദിച്ചത്. ഇന്നു രാവിലെയാണ് വാക്‌സിന്‍ എത്തിച്ചേര്‍ന്നത്. കനേഡിയന്‍ മന്ത്രി അനിത ആനന്ദാണ് ഇക്കാര്യം അറിയിച്ചത്.
 
നേരത്തേ കാനഡ ഇന്ത്യയോട് 10ലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ടിരുന്നു. വാക്‌സിന്‍ നല്‍കണമെന്നഭ്യര്‍ത്ഥിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ ഫോണ്‍ ചെയ്തിരുന്നു. പാക്കിസ്ഥാന്‍ ഒഴികെയുള്ള അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ സൗജന്യമായി നല്‍കിയിരുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പെട്രോൾ പമ്പുകളിലെ മോദിയുടെ ചിത്രങ്ങൾ നീക്കണം: ഉത്തരവുമായി തിരെഞ്ഞെടുപ്പ് കമ്മീഷൻ