ശ്രീനു എസ്|
Last Updated:
വ്യാഴം, 4 മാര്‍ച്ച് 2021 (11:43 IST)
രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1.66 കോടിയിലധികം പേര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 17,407 പേര്‍ക്ക്. ജനുവരി 29നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. കൂടാതെ 89പേരുടെ മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,11,56,923 ആയിട്ടുണ്ട്.
രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 1,57,435 ആയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,73,413 ആയിട്ടുണ്ട്. 1,08,26,075 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്.