വ്യക്തികളുടെ സൗകര്യം അനുസരിച്ച് ഏതുസമയത്തും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ശ്രീനു എസ്| Last Modified വ്യാഴം, 4 മാര്‍ച്ച് 2021 (08:22 IST)
വ്യക്തികളുടെ സൗകര്യം അനുസരിച്ച് ഏതുസമയത്തും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സമയ പരിധി പാലിക്കേണ്ട ആവശ്യമില്ലെന്നും കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. വാക്‌സിനേഷന്റെ വേഗത വര്‍ധിപ്പിക്കുന്നതിനാണ് ഇത്തരമൊരു നീക്കം.

അതേസമയം രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള രണ്ടാംഘട്ട വാക്‌സിനേഷന്‍ രാജ്യത്ത് തിങ്കളാഴ്ചമുതല്‍ ആരംഭിച്ചിട്ടുണ്ടായിരുന്നു. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഉള്‍പ്പെടെ നിരവധിപേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ മാസത്തില്‍ 15 ദിവസം വീതം വാക്‌സിനേഷന് സൗകര്യം ഒരുക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :