1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sreena devi Kunjamma Congress K Sudhakaran

'ഇത്രയും പ്രായമായ സുധാകരേട്ടനെ കൊണ്ട് മാപ്പ് പറയിപ്പിച്ചു'; കുഞ്ഞമ്മ ഫാൻസിനെതിരെ കോൺഗ്രസ് പ്രവർത്തകർ

K Sudhakaran, Sreenadevi Kunjamma, Sreena devi Kunjamma Congress K Sudhakaran, Congress Sreenadevi Kunjamma
K Sudhakaran and Sreenadevi Kunjamma

കോൺഗ്രസിൽ ശ്രീനാദേവി കുഞ്ഞമ്മ ആഭ്യന്തര തലവേദനയായി തുടരുന്നു. അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിലെ പ്രതിയും കോൺഗ്രസ് വനിത നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം പ്രവർത്തകർ മുതിർന്ന കോൺഗ്രസ് നേതാവ് കെ.സുധാകരനെ അപമാനിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. 
 
ലോക്‌സഭാ എംപി കൂടിയായ സുധാകരൻ ശ്രീനാദേവി കുഞ്ഞമ്മയെ തനിക്ക് അറിയില്ലെന്ന് ഇന്നലെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ശ്രീനാദേവി ഫാൻസ് സുധാകരനെതിരെ കടുത്ത സൈബർ ആക്രമണം നടത്തി. അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചപ്പോൾ, 'എനക്കൊരു കുഞ്ഞമ്മേനേം അറിയില്ല' എന്നുപറഞ്ഞ് സുധാകരൻ ഒഴിഞ്ഞുമാറുകയായിരുന്നു. 
 
ശ്രീനാദേവിയെ അപമാനിക്കുകയാണ് സുധാകരൻ ചെയ്തതെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ നിരവധി കുഞ്ഞമ്മ ഫാൻസായ കോൺഗ്രസ് പ്രവർത്തകർ സുധാകരനെതിരെ രംഗത്തെത്തി. അടൂരിലെ കോൺഗ്രസ് സൈബർ ഗുണ്ടകളാണ് അതിൽ അധികവും. സുധാകരനെതിരെ വലിയ തെറിയഭിഷേകം തന്നെ നടന്നു. മണിക്കൂറുകൾക്കകം ശ്രീനാദേവിക്കെതിരെ പറഞ്ഞത് തിരുത്തി സുധാകരൻ രംഗത്തെത്തി. 
 
ശ്രീനാദേവി കുഞ്ഞമ്മയെ തനിക്ക് അറിയില്ലെന്ന തരത്തിൽ നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്നും താൻ കെപിസിസി അധ്യക്ഷനായിരുന്ന സമയത്താണ് ശ്രീനാദേവി കോൺഗ്രസിലേക്ക് കടന്നുവന്നതെന്നും സുധാകരൻ പറഞ്ഞു. ശ്രീനാദേവിയെ അറിയുമോ എന്ന് ചോദിച്ചപ്പോൾ കെപിസിസി നേതൃത്വവുമായുള്ള ഗൗരവതരമായ ചർച്ചകളിലായിരുന്നു മനസെന്നും പെട്ടെന്ന് പേര് മാത്രം കേട്ടപ്പോൾ ശ്രദ്ധിച്ചില്ലെന്നുമാണ് സുധാകരന്റെ വിശദീകരണം. ഇത്രയും പ്രായമുള്ള കോൺഗ്രസിലെ മുതിർന്ന നേതാവും കെപിസിസി മുൻ അധ്യക്ഷനുമായ സുധാകരനെ പരസ്യമായി മാപ്പ് പറയിപ്പിക്കുന്ന വിധത്തിലേക്ക് ചിലർ കാര്യങ്ങൾ എത്തിച്ചത് അംഗീകരിക്കാൻ സാധിക്കില്ലെന്ന വിമർശനമുള്ളവർ കോൺഗ്രസിലുണ്ട്. Also Read:  'ഇന്ത വാട്ടി മിസേ ആവാത്'; ധൈര്യമായി ടിക്കറ്റെടുക്കാം, 'സീൻ' പടമെന്ന് പ്രേക്ഷകർ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇഡി നടപടി ശക്തമാക്കി: ബിഎല്‍എം സാമ്പത്തിക തട്ടിപ്പ് കേസില്‍ ആര്‍ പ്രേംകുമാറിന്റെ 103 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി