കർണാടകയിൽ ഇ20 എന്ന പേരിൽ വിൽക്കുന്ന പെട്രോളിൽ 30 ശതമാനത്തിലേറെ എഥനോൾ, ഉപഭോക്താക്കൾക്ക് നഷ്ടം 62,000 കോടി
രാജ്യത്ത് ഇ20 എന്ന പേരില്‍ വില്‍ക്കുന്ന പെട്രോളില്‍ എഥനോളിന്റെ അളവ് കൂടുതലെന്ന് കണ്ടെത്തല്‍. കര്‍ണാടക സര്‍ക്കാര്‍ ബെംഗളുരു ഉള്‍പ്പടെ 7 നഗരങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇത് സംബന്ധിച്ച കണ്ടെത്തല്‍. സ്വകാര്യ മേഖല, പൊതുമേഖല എണ്ണ കമ്പനികളിലെ പെട്രോള്‍ പരിശോധിച്ച മിക്കയിടത്തും എഥനോളിന്റെ സാന്നിധ്യം 30 ശതമാനത്തിനും മുകളിലാണ് കണ്ടെത്തിയത്.
ഇന്ത്യന്‍ ഓയില്‍ പെട്രോളില്‍ 31.2 ശതമാനവും എച്ച്പിസിഎല്ലില്‍ 30.5 ശതമാനവും ബിപിസിഎല്ലില്‍ 26.5 ശതമാനവും നയാരയില്‍ 26.1 ശതമാനവും ഷെല്ലില്‍ 25.5 ശതമാനവും എഥനോള്‍ സാന്നിധ്യം കണ്ടെത്തി. ഈ കമ്പനികളോട് ഇത് സംബന്ധിച്ച വിവരങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കമ്പനികള്‍ നല്‍കിയിരുന്നില്ല. ഇതോടെ കര്‍ണാടക സര്‍ക്കാര്‍ നേരിട്ട് പരിശോധിക്കുകയായിരുന്നു.റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറുമെന്ന് സര്‍ക്കാര്‍ വിശദമാക്കി.
Addressed a press conference today and shared laboratory findings exposing excessive ethanol blending in petrol supplied across Karnataka. Tests conducted at NABL-accredited and ISO-certified laboratories found ethanol levels exceeding 20%, with certain IOCL and HPCL samples recording 31.2% and 30.5%, respectively. Under the leadership of Honble Chief Minister Shri D.K. Shivakumar, we demand transparency from the Union Government, strict action against over-blending, compensation for affected consumers and mandatory disclosure of ethanol content at fuel stations. Consumers deserve quality fuel and transparency for every rupee they pay. #PressConference #Ethanol #E20
— Rizwan Arshad (@ArshadRizwan) November 6, 2026
ബെംഗളുരുവില്‍ നടന്ന പത്രസമ്മേളനത്തില്‍ കര്‍ണാടക സിവില്‍ സപ്ലൈസ് മന്ത്രി റിസ്വാന്‍ അഹമ്മദാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 63 പെട്രോള്‍ സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ത്യന്‍ നിരത്തുകളില്‍ ഓടുന്ന വാഹനങ്ങളില്‍ 99 ശതമാനം വാഹനങ്ങളും 20 ശതമാനത്തിന് മുകളില്‍ എഥനോളുള്ള പെട്രോളിന് അനുയോജ്യമല്ല. ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് 62,000 കോടിയിലേറെ രൂപയുടെ നഷ്ടമാണ് ഇതുമൂലമുണ്ടാകുന്നതെന്നും മന്ത്രി നിരീക്ഷിച്ചു.ALSO READ: സ്ത്രീകളുടെ സൗജന്യയാത്രയ്ക്കായി പുരുഷന്മാരെ പിഴിയുന്നു, കർണാടകയിൽ സർക്കാരിനെതിരെ ജനരോഷം
