1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Donald Trump Justify Iran Attack

ഇടക്കാല തിരഞ്ഞെടുപ്പ് തോൽവിയിൽ ഹാലിളകി ട്രംപ്; ഹോർമുസിന് സമീപം മിസൈൽ ആക്രമണം

Iran, US, Donald Trump, ഡൊണാൾഡ് ട്രംപ്, അമേരിക്ക
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഇറാനെതിരായ ആക്രമണം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തിപ്പെടുത്തുന്നതായി റിപ്പോർട്ട്. ഇറാനുമായുള്ള യുദ്ധമാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് പ്രധാന കാരണമെന്നാണ് ട്രംപ് കരുതുന്നത്. 
 
ഹോർമുസ് കടലിടുക്കിന് സമീപം ഖ്വേഷം ദ്വീപിൽ മിസൈൽ ആക്രമണം നടന്നു. യുഎസാണ് ആക്രമണത്തിനു പിന്നിൽ. ദ്വീപിന് മുകളിലൂടെ യുഎസ് ഡ്രോൺ ആക്രമണം നടത്തിയെന്നും അതിനെ പ്രതിരോധ സേന തകർത്തെന്നും ഇറാൻ അവകാശപ്പെടുന്നു. 
 
ഇറാൻ ആണവായുധം സ്വന്തമാക്കാൻ താൻ അനുവദിച്ചിരുന്നെങ്കിൽ ഇസ്രായേൽ ഇന്ന് നിലനിൽക്കുമായിരുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. വെള്ളിയാഴ്ച ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ സംസാരിക്കവെയാണ് ഇറാനെതിരെ നടത്തിയ സൈനിക നടപടികളെ ട്രംപ് ന്യായീകരിച്ചത്.
 
അതേസമയം ഇറാനുമായി ചർച്ചകൾ നടക്കുകയാണെന്നും ട്രംപ് അവകാശപ്പെടുന്നു. ഇറാൻ പ്രതിനിധികളുമായി വൈറ്റ് ഹൗസ് പ്രതിനിധികൾ ചർച്ച നടത്തുന്നുണ്ടെന്നാണ് ട്രംപ് പറഞ്ഞത്. 
അടുത്ത ലേഖനം
ഇനി മിന്നലും കാറ്റും കൂടിയ മഴ; ജാഗ്രത പാലിക്കുക