അത്താഴം സിംപിളാക്കാം; ചോറിനു പകരം ഹെൽത്തി സാലഡ്
രാത്രി ചോറ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ ഈ സാലഡ് ഒന്നു പരീക്ഷിച്ചു നോക്കൂ
തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? ആദ്യം ചെയ്യേണ്ടത് അത്താഴം നിയന്ത്രിക്കുകയാണ്. രാത്രി ചോറ് കഴിക്കുന്നത് ഒഴിവാക്കി സാലഡുകൾ ശീലിക്കുക. രാത്രി വിശ്രമിക്കുന്നതിനാൽ ശരീരത്തിനു അധികം കലോറിയുടെ ആവശ്യമില്ല. അതുകൊണ്ട് അത്താഴം വളരെ മിതമായിരിക്കണം.
രാത്രി ചോറ് ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർ ഈ സാലഡ് ഒന്നു പരീക്ഷിച്ചു നോക്കൂ. വിശപ്പ് മാറുമെന്നത് മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും.
കുക്കുമ്പർ, ആപ്പിൾ, തൈര് എന്നിവയാണ് സാലഡ് ഉണ്ടാക്കാൻ ആവശ്യം. ഓരോ കുക്കുമ്പറും ആപ്പിളും വളരെ ചെറുതാക്കി അരിയുക. ഇതിലേക്ക് അൽപ്പം തൈര് ഒഴിച്ച് നന്നായി തിരുമ്മുക. അൽപ്പം ഉപ്പും കുരുമുളക് പൊടിയും ചേർത്ത് ഇളക്കണം. ഇതിലേക്ക് രണ്ടോ മൂന്നോ പുഴുങ്ങിയ മുട്ട കൂടി ചേർക്കാവുന്നതാണ്. ഈ സാലഡ് കഴിച്ചാൽ നിങ്ങളുടെ വിശപ്പ് വേഗം ശമിക്കും. ആപ്പിളിനു പകരം പപ്പായ, തണ്ണിമത്തൻ, നേന്ത്രപ്പഴം എന്നിവ ചേർത്തും ഈ സാലഡ് ഉണ്ടാക്കാം.