1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Dont pair these fruits in Fruit Salads

ഫ്രൂട്ട്സ് സാലഡ് നല്ലതാണ്, എന്നാൽ കോമ്പിനേഷനിൽ ശ്രദ്ധ വേണം, കാരണങ്ങളുണ്ട്

Fruits Salad, Health Tips, Fruits Salads things to know,ഫ്രൂട്ട് സലാഡ്, ആരോഗ്യ ടിപ്സ്, ഫ്രൂട്ട്സ് സലാഡ് ടിപ്സ്,
പല വിധത്തിലുള്ള പഴങ്ങള്‍ ഒത്തുചേര്‍ത്തിട്ടുള്ള ഫ്രൂട്ട്‌സ് സാലഡ് രുചികരവും ഒപ്പം ആരോഗ്യകരവുമാണെന്ന ധാരണ നമുക്കെല്ലാവര്‍ക്കുമുണ്ട്. പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് നല്ലതാണെങ്കിലും അസിഡിക് വ്യത്യാസമുള്ളതും വിവിധ രുചികളുള്ളതുമായ ഇവ കൂട്ടിക്കലര്‍ത്തുന്നത് സത്യത്തില്‍ പലര്‍ക്കും ദഹനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ചില കോമ്പിനേഷനുകള്‍ ഫ്രൂട്ട് സലാഡില്‍ ഒഴിവാക്കുന്നതാണ് നല്ലത്.
 
 ഉദാഹരണമായി തണ്ണിമത്തന്‍ ഒരിക്കലും മറ്റ് പഴങ്ങള്‍ക്കൊപ്പം മിക്‌സ് ചെയ്യരുത്. ഇതിലെ അധികമുള്ള ജലാംശത്തിനൊപ്പം മറ്റ് പഴങ്ങള്‍ കഴിക്കുമ്പോള്‍ അത് ദഹനപ്രശ്‌നമുണ്ടാക്കാന്‍ സാധ്യത അധികമാണ്.
 
വാഴപ്പഴം, ഏത്തക്ക പോലെ സ്റ്റാര്‍ച്ച് അടങ്ങിയ പഴങ്ങള്‍ക്കൊപ്പം ഉണക്കിയ ആപ്രിക്കോട്ട്, കിവി, അവക്കാഡോ,പേരക്ക എന്നിങ്ങനെയുള്ള പ്രോട്ടീന്‍ ധാരാളമുള്ള പഴങ്ങള്‍ കഴിക്കരുത്. കാരണം പ്രോട്ടീന്‍ ദഹിപ്പിക്കാന്‍ അസിഡിക് ബേസും അന്നജത്തെ ദഹിപ്പിക്കാന്‍ ആല്‍ക്കലൈന്‍ ബേസുമാണ് ശരീരത്തിന് വേണ്ടത്.
 
അസിഡിക് പഴങ്ങള്‍ക്കൊപ്പം ഒരിക്കലും മധുരം ധാരളമുള്ള പഴങ്ങള്‍ കഴിക്കരുത്. ഇത് ദഹനപ്രശ്‌നങ്ങള്‍,ഓക്കാനം, അസിഡിറ്റി, തലവേദന എന്നിവയുണ്ടാക്കും. പപ്പായയും നാരങ്ങയും ഒപ്പം കഴിക്കുന്നതും ഒഴിവാക്കണം.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഇന്ത്യന്‍ സ്ത്രീകളില്‍ നേരത്തെയുള്ള ആര്‍ത്തവവിരാമ കേസുകള്‍ വര്‍ദ്ധിക്കുന്നു