1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Black Fungal color in Onion

സവാളയിലെ കറുത്ത പാടുകൾ അപകടകാരിയാണോ? ശ്രദ്ധിക്കുക

നന്നായി വൃത്തിയാക്കിയ ശേഷം മാത്രമേ കറികൾക്കായി സവാള അരിയാവൂ

Black Fungal color in Onion
സവാളയുടെ തൊലി കളയുമ്പോൾ പലയിടത്തായി കറുത്ത പാടുകളും വരകളും കാണുന്നത് എന്താണ്? ഇത് ആരോഗ്യത്തിനു അപകടകരമാണോ? ഈ സംശയം നമുക്കെല്ലാവർക്കും ഉണ്ട്. സവാളയുടെ തൊലി കളയുമ്പോൾ കാണുന്ന കറുത്ത പാടുകൾ ഒരു തരം പൂപ്പലാണ്. ആസ്പർജിലസ് നൈഗർ എന്നാണ് ഇതിനെ പറയുക. ഇത് അത്ര വലിയ അപകടകാരി അല്ലെങ്കിലും നാം ശ്രദ്ധിക്കണം. മുന്തിരി, ഉള്ളി, നിലക്കടല എന്നിവയിലെല്ലാം ഇത്തരം പാടുകൾ കാണപ്പെട്ടേക്കാം. തൊലി കളഞ്ഞശേഷം സവാള നന്നായി കഴുകി വൃത്തിയാക്കണം. സവാളയുടെ കറുത്ത കുത്തുകളും വരകളും നന്നായി കഴുകിയാൽ പോകുന്നതാണ്. 
 
നന്നായി വൃത്തിയാക്കിയ ശേഷം മാത്രമേ കറികൾക്കായി സവാള അരിയാവൂ. സവാള തൊലികളഞ്ഞ ശേഷം നന്നായി കഴുകേണ്ടത് നിർബന്ധമാണ്. ഫ്രിഡ്ജിനുള്ളിലും ഇതിനു സമാനമായ കറുത്ത പാടുകൾ ചിലപ്പോൾ കാണാം. ഫ്രിഡ്ജിനുള്ളിൽ കാണുന്നത് സ്റ്റാച്ചിബോട്രിസ് ചാർട്ടറം എന്ന പൂപ്പലാണ്. വിവിധതരം മൈക്രോഫംഗസാണിത്. നനവും തണുപ്പുമുള്ള പ്രതലങ്ങളിൽ ഇത് സാധാരണയായി കാണപ്പെടുന്നു. ഫ്രിഡ്ജ് ഇടയ്ക്കിടെ വൃത്തിയാക്കുന്നത് ഈ പൂപ്പൽ തടയാൻ സഹായിക്കും. നമ്മുടെ ആരോഗ്യത്തിന്റെ കാവൽക്കാർ നമ്മൾ തന്നെയാണെന്ന് പ്രത്യേകം ഓർക്കുക.
About Writer
WEBDUNIA
അടുത്ത ലേഖനം
ഭര്‍ത്താക്കന്മാരോട് ഒരിക്കലും ഇക്കാര്യങ്ങള്‍ ചെയ്യരുത്