അനുബന്ധ വാര്‍ത്തകള്‍
- മാതാവിന്റെ പുകവലി കുട്ടികളിലെ വളര്‍ച്ച മുരടിപ്പിന് പ്രധാന പങ്കുവഹിക്കുന്നു: ലോകാരോഗ്യ സംഘടന
- മഴക്കാലവും യോനീ അണുബാധയും; സ്ത്രീകൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
- കാന്‍സറിനെ തടയാന്‍ കഴിയുന്ന വാക്സിന്: ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും മോഡേണയും പരീക്ഷണങ്ങള്‍ ആരംഭിച്ചു
- നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്
- മഴക്കാലത്ത് പ്രമേഹ രോഗികൾ കൂടുതൽ ശ്രദ്ധിക്കണോ?
ആശങ്കയുള്ള ബന്ധം; സിറ്റുവേഷന്ഷിപ്പിനെകുറിച്ച് അറിയണം
ഇക്കാലത്ത് പല തരത്തിലുള്ള ബന്ധങ്ങളും ട്രെന്‍ഡായി മാറിക്കൊണ്ടിരിക്കുന്നു. അതിലൊന്നാണ് സിറ്റുവേഷന്‍ഷിപ്പ്. സിറ്റുവേഷന്‍ഷിപ്പ് എന്നത് രണ്ട് ആളുകളും പരസ്പരം ആകര്‍ഷിക്കപ്പെടുന്ന ഒരു തരം ബന്ധമാണ്. പക്ഷേ ചില കാരണങ്ങളാല്‍ അവര്‍ക്ക് ആ ബന്ധത്തെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നില്ല. സിറ്റുവേഷന്‍ഷിപ്പിന് പൊതുവായ ചില കാര്യങ്ങളുണ്ട്. ഈ ബന്ധത്തില്‍ വ്യക്തതയില്ല. രണ്ടുപേരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, പക്ഷേ അവര്‍ സുഹൃത്തുക്കളാണോ അതോ അതിലധികമായ മറ്റെന്തെങ്കിലു ബന്ധം ആണോ എന്ന് തീരുമാനിക്കാന്‍ അവര്‍ക്ക് കഴിയില്ല.
പുതിയൊരു ബന്ധം അന്വേഷിക്കുമ്പോള്‍ പലരും അത്തരം ബന്ധങ്ങളില്‍ കുടുങ്ങിപ്പോകുന്നു. പക്ഷേ ഉടനടി ആ ബന്ധത്തില്‍ പ്രതിബദ്ധത പുലര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഈ ബന്ധത്തില്‍, ആളുകള്‍ക്ക് പലപ്പോഴും മറ്റൊരാളുമായി വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്നതായി തോന്നും, പക്ഷേ ബന്ധം മുന്നോട്ട് പോകുമോ ഇല്ലയോ എന്ന് മറ്റൊരാളില്‍ നിന്ന് ഒരു സൂചനയും ലഭിക്കുകയും ഇല്ല. ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ ബന്ധത്തിലെ വ്യക്തത ഒഴിവാക്കാന്‍ പലരും ഇത്തരം ബന്ധങ്ങളില്‍ കുടുങ്ങിപ്പോകുന്നു.