അനുബന്ധ വാര്ത്തകള്
- Monsoon: വൈകിയാണെങ്കിലും മൺസൂൺ തൊട്ടരികെ; ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്
- ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകളെക്കുറിച്ചുള്ള വിലപ്പെട്ട സൂചനകള് നല്കാന് ഇയര്വാക്സിന് കഴിയും
- Monsoon Rain : പെയ്ത 388.3 മില്ലീമീറ്റർ മാത്രം, കേരളത്തിൽ തുലാമഴയിൽ 21 ശതമാനത്തിൻ്റെ കുറവ്
- തൊലിപ്പുറത്ത് ചൊറിച്ചില് ഉണ്ടോ, കഴുത്തില് കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!
- World Diabetes Day 2025: പ്രമേഹം ഏതുപ്രായത്തിലും വരാം, അവയവങ്ങളെ സാരമായി ബാധിക്കുന്ന രോഗത്തെ കുറിച്ച് അറിഞ്ഞിരിക്കണം
മഴക്കാലത്ത് പ്രമേഹ രോഗികൾ കൂടുതൽ ശ്രദ്ധിക്കണോ?
വീടിനകത്തു തന്നെ ചെറുവ്യായാമങ്ങൾ ചെയ്യുക, ആരോഗ്യകരമായ ഭക്ഷണരീതി, ഗ്ലൂക്കോസ് നിരക്ക് എപ്പോഴും പരിശോധിക്കുക
തിമിർത്ത് പെയ്യുന്ന മഴക്കാലം നൊസ്റ്റാൾജിയയുടെ ഉത്സവം കൂടിയാണ്. മഴ നനയാനും കണ്ടിരിക്കാനും എല്ലാവരും ഇഷ്ടപ്പെടുമ്പോൾ ഡയബറ്റിസുള്ളവർ അതിൽ അൽപ്പം കൂടി ശ്രദ്ധാലുക്കളാകും. കാരണം മഴക്കാലത്തുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങൾ അവർക്ക് അൽപ്പം കൂടി ശ്രദ്ധയും പരിചരണവും ആവശ്യപ്പെടുന്ന സമയമാണ്.
പനിയും മറ്റ് വൈറൽ ഇൻഫെക്ഷനുകളും വെല്ലുവിളിയാകുമ്പോൾത്തന്നെ നമ്മുടെ ദിവസേനയുള്ള ജീവിതശൈലി പോലും മഴക്കാലത്ത് താളം തെറ്റാറുണ്ട്. രാവിലത്തെ നടത്തം, ജോലി സ്ഥലത്തേക്കുള്ള യാത്ര, നിത്യവുമുള്ള ഭക്ഷണരീതി ഉൾപ്പെടെ അതിൽപ്പെടും. മഴക്കാലത്തും ആരോഗ്യത്തോടെ സുരക്ഷിതമായിരിക്കുന്നതിനായി ഡയബറ്റിസ് ഉള്ള വ്യക്തികൾ തങ്ങളുടെ ജീവിത ശൈലിയിലും നേരത്തേതന്നെ ചില മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്.
വീടിനകത്തു തന്നെ ചെറുവ്യായാമങ്ങൾ ചെയ്യുക, ആരോഗ്യകരമായ ഭക്ഷണരീതി, ഗ്ലൂക്കോസ് നിരക്ക് എപ്പോഴും പരിശോധിക്കുക തുടങ്ങിയവ ഡയബറ്റിസ് ശരിയായി കൈകാര്യം ചേയ്യേണ്ടതിൽ പ്രധാനമാണ്. കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് (സിജിഎം) ഡിവൈസിലൂടെ എളുപ്പത്തിലും വേദനയില്ലാതെയും ഗ്ലൂക്കോസ് പരിശോധിക്കുവാൻ സാധിക്കും.
മഴക്കാലം പനി, മറ്റ് ജലജന്യ രോഗങ്ങൾ തുടങ്ങിയവ വ്യാപകമായി പടരുനന് കാലം കൂടിയാണ്. ഡയബറ്റിസ് ഉള്ള രോഗികളിൽ ഇവ സങ്കീർണമായേക്കാം. ദുർബലമായ രോഗപ്രതിരോധ ശേഷി ഈ സങ്കീർണത വീണ്ടും ഗുരുതരമാക്കും. ചെറു വ്യായാമങ്ങളിലൂടെ ആക്ടീവായിരിക്കുക എന്നതിനൊപ്പം, കൃത്യമായി ഗ്ലൂക്കോസ് നിരക്കും പരിശോധിക്കണം. പോഷകങ്ങൾ നിറഞ്ഞ ആരോഗ്യകരമായ ഭക്ഷണശീലവും പരമപ്രധാനമാണ്. മഴയിൽ ക്ലിനിക്ക് സന്ദർശിക്കുവാൻ പ്രയാസമുള്ള സമയങ്ങളിൽ സിജിഎമ്മുകൾ ഏറെ സഹായകരമാണ്. - കൊച്ചി സിൽവർലൈൻ ഹോസ്പിറ്റൽ ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. മനോജ് പി ജോസഫ് പറഞ്ഞു.
മൺസൂൺ കാലത്ത് ഡയബറ്റിസ് ബാധിതർക്ക് ആശങ്കകളില്ലാതെ ആരോഗ്യം സംരക്ഷിക്കുവാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
1. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ: പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കാം. ഡയബറ്റിസ് ഉള്ളവർക്ക് ഭക്ഷ്യവിഷബാധ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. വീട്ടിൽ തന്നെ പാകം ചെയ്യുന്ന വൃത്തിയുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷണങ്ങൾ ശീലമാക്കാം. ആന്റി ഓക്‌സിഡന്റുകൾ നിറഞ്ഞ ഭക്ഷണ പദാർത്ഥങ്ങൾ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്താം. പച്ചക്കറികൾ നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക. പാകം ചെയ്യാത്ത ഭക്ഷ്യവസ്തുക്കൾ കഴിവതും ഒഴിവാക്കുക.
2. കാലിന് കൂടുതൽ ശ്രദ്ധ നൽകാം: മഴക്കാലത്ത് ഡയബറ്റിസ് ബാധിതർ അവരുടെ കാലുകൾക്ക് അധിക ശ്രദ്ധ നൽകേണ്ടതുണ്ട്. ഈർപ്പമുള്ള കാലാവസ്ഥ ഫംഗൽ ഇൻഫെക്ഷനും മുറിവുകൾക്കും കാരണമായേക്കാം. നനഞ്ഞ കാലുകൾ ഉടൻ തന്നെ ഈർപ്പം തുടച്ചുമാറ്റി ഉണക്കേണ്ടതുണ്ട്. അധിക സോക്‌സ് കൈയ്യിൽ കരുതുന്നതും നല്ലതാണ്. ചളിയിലും വെള്ളക്കെട്ടിലും ചവിട്ടുന്നത് ഒഴിവാക്കണം. കാലിന് സുരക്ഷ നൽകുന്നതും, സൗകര്യപ്രദമായതും ഒപ്പം ഈർപ്പം തങ്ങി നിൽക്കാത്തതുമായ പാദരക്ഷകൾ ഉപയോഗിക്കണം.
3. ബ്ലഡ് ഷുഗർ കൃത്യമായി കൃത്യമായി പരിശോധിക്കുക: ഡയറ്റ്, വ്യായാമം, സമ്മർദം എന്നിങ്ങനെ മഴക്കാലത്ത് ജീവിത ശൈലിയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം. ഇത് ഗ്ലൂക്കോസ് നിരക്കിൽ മാറ്റങ്ങളുണ്ടായേക്കാം. ഈർപ്പവും താപനിലയിലെ ഏറ്റക്കുറച്ചിലും ഇൻസുലിൻ സെൻസിറ്റിവിറ്റിയെ ബാധിക്കുകയും അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപ്രതീക്ഷിതമായി കൂടുവാനോ കുറയുവാനോ കാരണമായേക്കാം. ഫ്രീസ്റ്റൈൽ ലിബ്രെ പോലുള്ള സിജിഎം ഡിവൈസുകൾ തത്സമയം ഗ്ലൂക്കോസ് നിരക്ക് അറിയുന്നതിന് സഹായിക്കും. കൂടുതൽ അപകടത്തിലേക്ക് പോകാതെ സുരക്ഷിതമായിരിക്കുവാൻ ഇത് സഹായിക്കും.
4. വീട്ടിനകത്തും വ്യായാമം ചെയ്യാം: പുറത്തിറങ്ങാൻ സാധിക്കുകയില്ലെങ്കിലും വീട്ടിനകത്ത് ചെറിയ വ്യായാമങ്ങളോടെ ആക്ടീവായിരിക്കുവാൻ ശ്രദ്ധിക്കാം. രാവിലെ മുപ്പത് മിനുട്ടെങ്കിലും വ്യായാമോ, ചെറു നടത്തമോ നല്ലതാണ്.
5. ധാരാളം വെള്ളം കുടിക്കാം: ഈർപ്പം നിറഞ്ഞ അന്തരീക്ഷം ശരീരത്തിലെ നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ മറച്ചുവെച്ചേക്കാം. അതിനാൽ വലിയ ദാഹം തോന്നുന്നില്ലെങ്കിൽ പോലും ആവശ്യത്തിന് വെള്ളം കുടിക്കുവാൻ എപ്പോഴും ശ്രദ്ധിക്കാം.
ഇത്തരത്തിൽ ഒരൽപ്പം ശ്രദ്ധിച്ചാൽ മഴക്കാലവും ആശങ്കകളല്ലാതെ നമുക്കാസ്വദിക്കാം.