1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Hurt Sentiments of Both Raghuvanshis & Yaduvanshis: Akhilesh Yadav Corners BJP over Dhirendra Shastri’s Lord Krishna Remarks

UP Elections : ആൾദൈവത്തെ വെച്ചുള്ള ബിജെപിയുടെ കളി പാളി, ധീരേന്ദ്ര ശാസ്ത്രി യാദവരുടെ വികാരം വ്രണപ്പെടുത്തിയെന്ന് അഖിലേഷ് യാദവ്

അതേസമയം പ്രതിഷേധം ശക്തമായതോടെ ധീരേന്ദ്ര ശാസ്ത്രി മാപ്പുപറഞ്ഞ് വീഡിയോ സന്ദേശം പുറത്തുവിട്ടു.

Akhilesh Yadav, Dhirendra Shastri, Bageshwar Dham Baba, Lord Krishna Remarks Row, Yaduvanshis and Raghuvanshis, Samajwadi Party, Uttar Pradesh Politics
ബാഗേശ്വര്‍ ധാം പ്രമുഖ് ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി ശ്രീ കൃഷ്ണനെയും ശ്രീ രാമനെയും താരതമ്യം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം വിവാദമായതോടെ കടുത്ത വിമര്‍ശനവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷനായ അഖിലേഷ് യാദവ്. ശാസ്ത്രിയുടെ വാക്കുകള്‍ യദുവംശികളുടെയും (കൃഷ്ണ ഭക്തര്‍/യാദവ സമൂഹം) രഘുവംശികളുടെയും (രാമ ഭക്തര്‍) മനസ്സിനെ ഒരുപോലെ മുറിപ്പെടുത്തുന്നതാണെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ശ്രീരാമനെയും ശ്രീകൃഷ്ണനെയും താരതമ്യം ചെയ്ത് സംസാരിച്ച ശാസ്ത്രി ശ്രീകൃഷ്ണന്റെ 'ത്രിഭംഗ' മുദ്രയെയും ഭാവങ്ങളെയും പരോക്ഷമായി പരിഹസിച്ചുവെന്നാണ് ആരോപണം.
 
ധീരേന്ദ്ര ശാസ്ത്രിക്ക് ഉത്തര്‍പ്രദേശിലേക്ക് പ്രവേശനം നല്‍കരുതെന്നും ബ്രജിലും (മഥുര) അവധിലും (അയോധ്യ) പ്രവേശിക്കുന്നത് തടയണമെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അഖിലേഷ് യാദവ് കുറിച്ചു. ഹൈന്ദവ ദൈവങ്ങളില്‍ തമ്മില്‍ തരം താഴ്ത്തി സംസാരിച്ച് ശാസ്ത്രി ജനങ്ങളില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിച്ചെന്നും ശാസ്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി.
 
അതേസമയം പ്രതിഷേധം ശക്തമായതോടെ ധീരേന്ദ്ര ശാസ്ത്രി മാപ്പുപറഞ്ഞ് വീഡിയോ സന്ദേശം പുറത്തുവിട്ടു. രാമനും കൃഷ്ണനും ഒന്നാണെന്നും ഭക്തിനിര്‍ഭരമായ ഒരു ഭാവം വിശദീകരിക്കാനാണ് താന്‍ ശ്രമിച്ചതെന്നും ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തിരെഞ്ഞെടുപ്പില്‍ ഹിന്ദു വികാരം ശക്തമാക്കാനായി ആള്‍ദൈവമായ ശാസ്ത്രിയെ ക്യാമ്പയിനര്‍ ആക്കികൊണ്ട് ബിജെപി നടത്തിയ പരിപാടികള്‍ക്കേറ്റ വലിയ തിരിച്ചടിയാണ് പുതിയ വിവാദം. രാമക്ഷേത്ര വിവാദത്തില്‍ പ്രതിസന്ധിയിലായ ബിജെപിയെ വീണ്ടും ബാക്ക് സീറ്റിലിലാക്കുന്നതാണ് പുതിയ വിവാദം.ALSO READ: ചെന്നൈയിൽ വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് വിജയ്‌യും തൃഷയും
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ചെന്നൈയിൽ വൈ.എസ്. അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് വിജയ്‌യും തൃഷയും