ഉപതിരെഞ്ഞെടുപ്പുകളിൽ ബിജെപി മനപൂർവം തോറ്റു, എല്ലാം ഇവിഎം ചർച്ചകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ : അഖിലേഷ് യാദവ്
ബങ്കിപൂര്‍ അടക്കമുള്ള 2 നിയമസഭാ ഉപതിരെഞ്ഞെടുപ്പുകളില്‍ ബിജെപി മനപൂര്‍വം തോറ്റുതന്നതാണെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളെ പറ്റിയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് ബിജെപിയുടെ ശ്രമമെന്നും അഖിലേഷ് യാദവ് ആരോപിച്ചു. ബിഹാറിലെ ബങ്കിപൂര്‍, മധ്യപ്രദേശിലെ ദതിയ നിയമസഭാ ഉപതിരെഞ്ഞെടുപ്പുകളിലെ ബിജെപി പരാജയങ്ങളെ പറ്റിയാണ് അഖിലേഷ് യാദവിന്റെ പരാമര്‍ശം.
ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ തിരെഞ്ഞെടുപ്പുകളില്‍ ബിജെപി ഉപയോഗിച്ച മോഡല്‍ ഈ ഉപതിരെഞ്ഞെടുപ്പുകളില്‍ മനപൂര്‍വം ഒഴിവാക്കി. ക്രമക്കേട് നടത്താതെ തിരെഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും തിരെഞ്ഞെടുപ്പ് പക്രിയ സുതാര്യമാണെന്ന് വരുത്തിതീര്‍ക്കാനുമാണ് ബിജെപി തോറ്റുകൊടുത്തത്. അഖിലേഷ് യാദവ് ആരോപിച്ചു.
“Those who stole 'Ram Dhan' won't be allowed by Lord Ram to win polls.”
— News Arena India (@NewsArenaIndia) August 5, 2026
- SP Chief Akhilesh Yadav. pic.twitter.com/0f0vUJYsIf
അയോധ്യ രാമക്ഷേത്രത്തിലെ ഭക്തരുടെ സംഭാവനയില്‍ മോഷണവും തട്ടിപ്പും നടത്തിയെ ബിജെപിയെ വരാനിരിക്കുന്ന തിരെഞ്ഞെടുപ്പുകളില്‍ ശ്രീരാമന്‍ തന്നെ തോല്‍പ്പിക്കുമെന്നും അഖിലേഷ് പറഞ്ഞു.