1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Will Argentina vs France Final Come

FIFA World Cup 2026: വരുമോ ഫ്രാൻസ് vs അർജന്റീന ഫൈനൽ വീണ്ടും?

അതായത് 2022 ലെ പോലെ അർജന്റീന vs ഫ്രാൻസ് ഫൈനലിനുള്ള സാധ്യതകൾ ഏറെയാണ്

Argentina defeated Algeria, Lionel Messi Hat trick, Messi and Argentina, Algeria vs Argentina match Result
FIFA World Cup 2026: ഫിഫ ലോകകപ്പിൽ തുടർച്ചയായി രണ്ടാം തവണയും അർജന്റീന vs ഫ്രാൻസ് ഫൈനൽ വരുമോ? ഫുട്‌ബോൾ ലോകം ആവേശത്തോടെ ഉറ്റുനോക്കുകയാണ്. ക്വാർട്ടർ മത്സരങ്ങളിലേക്കു കടക്കുമ്പോൾ ഇനി ലോകകപ്പിൽ അവശേഷിക്കുന്നത് വെറും ഏഴ് മത്സരങ്ങൾ മാത്രം. 
 
ക്വാർട്ടർ ലൈനപ്പ് 
 
ഫ്രാൻസ് - മൊറോക്കോ (July 10) 
 
സ്പെയിൻ - ബെൽജിയം (July 11) 
 
നോർവേ - ഇംഗ്ലണ്ട് (July 12) 
 
അർജന്റീന - സ്വിറ്റ്സർലൻഡ് (July 12)
 
സെമി ഫൈനൽ സാധ്യത ഇങ്ങനെ 
 
നോർവേ - ഇംഗ്ലണ്ട് മത്സരത്തിലെ വിജയികൾ അർജന്റീന - സ്വിറ്റ്‌സർലൻഡ് മത്സരത്തിലെ വിജയികളെയാണ് സെമിയിൽ നേരിടേണ്ടത്. ഫ്രാൻസ് - മൊറോക്കോ മത്സരവിജയികൾ സ്‌പെയിൻ - ബെൽജിയം മത്സരത്തിലെ വിജയികളെയും. അതായത് 2022 ലെ പോലെ അർജന്റീന vs ഫ്രാൻസ് ഫൈനലിനുള്ള സാധ്യതകൾ ഏറെയാണ്. 2022 ൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കിരീടം ഉയർത്തിയിരുന്നു. 
About Writer
WEBDUNIA