1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Egypt Star Mostafa Zico Accuses FIFA of Rigging World Cup After Argentina Defeat

ARG vs EGYPT :കപ്പ് നേരിട്ട് കൊടുത്തൂടെ, മെസ്സിക്കും അർജൻ്റീനയ്ക്കും വേണ്ടി ഫിഫ ഒത്തുകളിച്ചു, ഗുരുതര ആരോപണങ്ങളുമായി ഈജിപ്ത് താരം മോസ്തഫ സീകോ

ഒരു ജനതയുടെ അദ്ധ്വാനത്തെയാണ് റഫറി കൊള്ളയടിച്ചതെന്നും സീകോ

FIFA Referee Controversy
ലോകകപ്പ് ഫുട്‌ബോള്‍ പ്രീ-ക്വാര്‍ട്ടറില്‍ അര്‍ജന്റീനയ്‌ക്കെതിരെ നടന്ന ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയ്ക്കും മത്സരത്തിലെ റഫറിയിംഗിനുമെതിരെ കടുത്ത ഒത്തുകളി ആരോപണവുമായി ഈജിപ്ഷ്യന്‍ താരം മോസ്തഫ സീകോ. 2026ലെ വടക്കേ അമേരിക്കയില്‍ നടക്കുന്ന ലോകകപ്പ് പൂര്‍ണ്ണമായും അര്‍ജന്റീനയ്ക്കും മെസ്സിക്കും അനുകൂലമാകുന്ന രീതിയില്‍ നേരത്തെ തന്നെ ഫിക്‌സ് ചെയ്തതാണെന്ന ആരോപണമാണ് മൊസ്തഫ സീകോ ഉന്നയിച്ചിരിക്കുന്നത്. മത്സരത്തിന്റെ വലിയ ഘട്ടം വരെയും ഈജിത് 2-0ത്തിന് മുന്നിലായിരുന്നു. എന്നാല്‍ അവസാന മിനിറ്റുകളില്‍ വിവാദപരമായ തീരുമാനങ്ങളിലൂടെ ഫ്രഞ്ച് റഫറി ഫ്രാന്‍സ്വാ ലെറ്റെക്‌സിയര്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി കളി തിരിക്കുകയായിരുന്നുവെന്നാണ് ഈജിപ്ത് താരത്തിന്റെ പരാതി. ഒരു ജനതയുടെ അദ്ധ്വാനത്തെയാണ് റഫറി കൊള്ളയടിച്ചതെന്നും സീകോ പറഞ്ഞു.
 
ഇത് കടുത്ത അനീതിയാണ്.പകല്‍വെളിച്ചം പോലെ വ്യക്തമായ തിരിമറി. റഫറി ഒരു രാജ്യത്തിന്റെ മുഴുവന്‍ അധ്വാനത്തെയാണ് ഇവിടെ കൊള്ളയടിച്ചത്. മത്സരത്തിന്റെ തുടക്കം മുതല്‍ അദ്ദേഹം ഞങ്ങള്‍ക്കെതിരായിരുന്നു. അര്‍ജന്റീനയ്‌ക്കെതിരെ 2-0 ന് മുന്നില്‍ നിന്നിട്ടും ഞങ്ങള്‍ക്ക് ജയിക്കാന്‍ കഴിയാതെ പോയത് ഞങ്ങളുടെ പിഴവല്ല. ഈ ടൂര്‍ണമെന്റ് പൂര്‍ണ്ണമായും ഒത്തുകളിയാണ്. മെസ്സിക്കും സംഘത്തിനും കിരീടം നല്‍കാനാണ് ഉദ്ദേശമെങ്കില്‍ എന്തിനാണ് ഞങ്ങളെപ്പോലെയുള്ള മറ്റ് രാജ്യങ്ങളെ ഇവിടേക്ക് ക്ഷണിച്ചത്? ലോകകപ്പ് നേടിയതിന് അര്‍ജന്റീനയ്ക്ക് ഞാന്‍ മുന്‍കൂറായി ആശംസകള്‍ നേരുന്നു. മത്സരശേഷം സംസാരിക്കവെ വികാരാധീനനായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ മൊസ്തഫ സീകോ പറഞ്ഞു.
 
അതേസമയം സോഷ്യല്‍ മീഡിയയും വിഷയത്തിന്റെ പേരില്‍ കത്തുകയാണ്. ഈജിപ്ത് താരങ്ങളുടെ പ്രതികരണത്തിന് പിന്നാലെ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയും ലയണല്‍ മെസ്സിയും തമ്മിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ആഗോളതലത്തില്‍ തന്നെ ട്രെന്‍ഡിങ്ങായി. എഡിറ്റഡായ ചിത്രങ്ങളാണ് ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത്. മെസ്സിയുടെ അവസാന ലോകകപ്പ് ആയതിനാല്‍ ടൂര്‍ണമെന്റിലെ വലിയ മാര്‍ക്കറ്റ് വാല്യു നിലനിര്‍ത്താന്‍ ഫിഫ മനഃപൂര്‍വ്വം ഈജിപ്തിനെ തോല്‍പ്പിച്ചതാണെന്നാണ് ആരാധകരുടെ ആരോപണം. വരാനിരിക്കുന്ന ഫ്രാന്‍സ്-മൊറോക്കോ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മുഴുവന്‍ അര്‍ജന്റീനക്കാരായ റഫറിമാരെ നിശ്ചയിച്ച ഫിഫയുടെ തീരുമാനവും ചര്‍ച്ചയായിട്ടുണ്ട്.ALSO READ: Argentina vs Egypt: ബ്ലഡി സൈക്കോ കം ബാക്ക് ! 79 മിനിറ്റ് വരെ തോറ്റുനിന്ന അർജന്റീനയുടെ 'ഞെട്ടിക്കൽ കളി'
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Lionel Messi: 'മോശമാണല്ലോ'; ആരാധകരെ നിരാശപ്പെടുത്തി തുടക്കം, കളിയിലെ താരമായി ഒടുക്കം